അഭിനയിക്കാനായി അന്നയാള്‍ പൈസ ചോദിച്ചു! ഓഡിഷന്‍ അനുഭവത്തെക്കുറിച്ച് ടൊവിനോ തോമസ്!
കാസ്റ്റിങ് കൗച്ച് പോലെയുള്ള പ്രവണതകള്‍ മോശമാണെന്നും അത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നായിരുന്നു താരങ്ങളെല്ലാം ഒരുപോലെ ആവര്‍ത്തിച്ചത്. കാസ്റ്റിങ് കൗച്ച് കൊണ്ട് ആരും എവിടെയും എത്തുന്നില്ല. കഴിവിന് മാത്രമാണ് ഇവിടെ സ്ഥാനം. സിനിമയിലെത്തുന്നതിനായി ഒരിക്കലും കുറുക്കുവഴികള്‍ തേടരുതെന്നും ടൊവിനോ തോമസ് പറയുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എളുപ്പവഴിയിലൂടെ മലയാള സിനിമയില്‍ എത്തുന്നതിനായി ശ്രമിച്ചാല്‍ ഒരു അവസരമെങ്കിലും ലഭിച്ചേക്കാം, എന്നാല്‍ സ്ഥായിയായ നിലനില്‍പ്പിന് അത് ശാശ്വതമല്ല.
സിനിമയിലെത്തുന്നതിന് മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അവസരം തേടി നടന്നിരുന്ന സമയത്ത് അഭിനയിക്കാനായി പൈസ ചോദിച്ചിരുന്നു. ആദ്യ ഓഡിഷന്‍ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ടൊവിനോ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അഭിനയമെന്ന ലക്ഷ്യത്തിനായി ജോലി ഉപേക്ഷിച്ച സമയമായിരുന്നു അത്. ഒന്നര ലക്ഷം രൂപ വരെയായിരുന്നു ചോദിച്ചത്. അത്രയൊന്നും തരാന്‍ സാധിക്കില്ലെന്നറിയിച്ചപ്പോള്‍ 50,000 പറ്റുമോയെന്നായിരുന്നു ചോദിച്ചത്. വീട്ടുകാര്‍ അറിഞ്ഞിട്ടൊന്നുമല്ല ഇതിനായി ഇറങ്ങിത്തിരിച്ചത്. അത്രയും പൈസ ഒരുമിച്ച് കാണാത്ത സമയം കൂടിയായിരുന്നു അത്.

തുടക്കത്തില്‍ പേര് മാറ്റുന്നതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. ടൊവിനോ എന്നത് മറ്റെന്തെങ്കിലും പേരിട്ടാല്‍ വിളി കേള്‍ക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അപ്പോള്‍ വിളി കേട്ടില്ലെങ്കില്‍ ജഡായാണെന്നായിരിക്കും പറയുക. അതുകൊണ്ടാണ് താന്‍ പേര് മാറ്റാതിരുന്നതെന്നും താരം പറയുന്നു. മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായ സാഹചര്യമാണ് മലയാളത്തിലേതെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications