ടൊവിനോ തോമസിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് മെഗാസ്റ്റാര്‍,വൈറലായി എടക്കാട് ബറ്റാലിയന്‍ 06 പോസ്റ്റര്‍
ടൊവിനോ തോമസ് ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. കല്‍ക്കി എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ടൊവിനോ ചിത്രം എത്തുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

എടക്കാട് ബറ്റാലിയന്‍ 06ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടീയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സംയുക്ത മേനോന്‍ വീണ്ടും ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06.
തീവണ്ടി, ഉയരെ, കല്‍ക്കി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് കൈലാസ് മേനോനാണ് സംഗീതം ചെയ്തിരിക്കുന്നത്. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും ചെയ്യുന്നു.
ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മമ്മന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എടക്കാട് ബറ്റാലിയന്‍ 06ന്റെ നിര്‍മ്മാണം.ടൊവിനോ തോമസിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങാനിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications











