പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06! സിനിമയ്ക്ക് തുടക്കമായി!

By Midhun Raj

ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് എടക്കാട് ബറ്റാലിയന്‍ 06. കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയ സിനിമ കൂടിയാണിത്. നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ ഇന്ന് നടന്നിരുന്നു. കോഴിക്കോട് എടക്കാട് ശ്രീ സുബ്രഹ്മണ്യ ഗണപതി ക്ഷേത്രത്തില്‍ വെച്ചാണ് സിനിമയുടെ പൂജാ ചടങ്ങ് നടന്നതെന്ന് അറിയുന്നു.

എടക്കാട് ബറ്റാലിയന്‍ 06ന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. തീവണ്ടിക്ക് ശേഷം സംയുക്ത മേനോന്‍ വീണ്ടും ടൊവിനോയുടെ നായികാ വേഷത്തിലെത്തുന്നു. കൈലാസ് മേനോനാണ് ഇത്തവണയും ടൊവിനോ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

tovino thomas,

സിനു സിദ്ധാര്‍ത്ഥാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ് ചെയ്യുന്നു .കാര്‍ണിവല്‍ പിക്ചേഴ്സിന്റെയും റൂബി ഫിലിംസിന്റെയും ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് സ്വപ്‌നേഷ് കെ നായര്‍.

കല്‍ക്കിയാണ് ടൊവിനോയുടെതായി ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. ആഷിക്ക് അബുവിന്റെ വൈറസ്, ലൂക്ക, ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ തുടങ്ങിയ സിനിമകള്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X