പ്രണയ ജോഡികളായി ടൊവിനോയും സംയുക്തയും! എടക്കാട് ബറ്റാലിയന്‍ 06ന്റെ ആദ്യ സോംഗ് ടീസര്‍
ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ടൊവിനോ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന ചിത്രം നവാഗതനായ സ്വപ്നേഷ് കെ നായരാണ് സംവിധാനം ചെയ്യുന്നത്. ടൊവിനോ ചിത്രത്തിന്റെ ആദ്യ സോംഗ് ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹരിശങ്കറും നിത്യ മാമെനും പാടിയ നീ ഹിമമഴയായി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

തീവണ്ടിക്ക് വേണ്ടി സംഗീതമൊരുക്കിയ കൈലാസ് മേനോനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രനാണ് എടക്കാട് ബറ്റാലിയന്‍ 06ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഇത്തവണയും സംയുക്ത മേനോന്‍ തന്നെയാണ് ടൊവിനോ ചിത്രത്തില്‍ നായികയായി എത്തുന്നത്.
തീവണ്ടി, ഉയരെ, കല്‍ക്കി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് രെതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും ചെയ്യുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മമ്മന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എടക്കാട് ബറ്റാലിയന്‍ 06ന്റെ നിര്‍മ്മാണം.
അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തും. ടൊവിനോ തോമസിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങാനിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











