ടൊവിനോയും സംയുക്ത മേനോനും വീണ്ടും! എടക്കാട് ബറ്റാലിയന്‍ 06 മോഷന്‍ പോസ്റ്റര്‍ പുറത്ത്
ടൊവിനോ തോമസ് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടിയില്‍ ടൊവിനോയ്‌ക്കൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ സംയുക്ത മേനോനാണ് സിനിമയില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലും ചേര്‍ന്നായിരുന്നു മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.
നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06 സംവിധാനം ചെയ്യുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയ ചിത്രം കൂടിയാണിത്. കൈലാസ് മേനോനാണ് ഇത്തവണയും ടൊവിനോ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെയും റൂബി ഫിലിംസിന്റെയും ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമ്മന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആരവം എന്ന ചിത്രത്തിനു ശേഷമാണ് ടൊവിനോ എടക്കാട് ബറ്റാലിയന്‍ 06ലേക്ക് എത്തുക. എടക്കാട് ബറ്റാലിയന്‍ 06നു പുറമെ കല്‍ക്കി,ഉയരെ എന്നീ ചിത്രങ്ങളിലും ടൊവിനോയും സംയുക്തയും ഒരുമിച്ചെത്തുന്നുണ്ട്.


Click it and Unblock the Notifications