ഉമ്മയും മകനുമായി ഉര്‍വ്വശിയും ടൊവിനോയും! എന്റെ ഉമ്മാന്റെ പേര് ഫസ്റ്റ്‌ലുക്ക് പുറത്ത്‌

By Prashant V R

Recommended Video

എന്റെ ഉമ്മാന്റെ പേര് ഫസ്റ്റ്‌ലുക്ക് പുറത്ത്‌ | filmibeat Malayalam

ഒരു കുപ്രസിദ്ധ പയ്യനു ശേഷം ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ടൊവിനോയ്‌ക്കൊപ്പം നടി ഉര്‍വ്വശിയും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ടൊവിനോ തന്നെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചിരുന്നത്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാമുക്കോയ, ഹരീഷ് കണാരന്‍,സിദ്ധിഖ്,ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ente ummante peru,

ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന എന്റെ ഉമ്മാന്റെ പേരിന്റെ ഷൂട്ടിംഗ് നേരത്തെ പുര്‍ത്തിയായിരുന്നു. തലശ്ശേരിയും പരിസര പ്രദേശങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നിലവില്‍ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ് ചെയ്യുന്ന ചിത്രത്തിന് ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഡിസംബര്‍ 21നാണ് എന്റെ ഉമ്മാന്റെ പേര് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X