എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം! ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥനയുമായി ടൊവിനോ

By Midhun

പ്രളയക്കെടുതി കൂടിയ സാഹചര്യത്തില്‍ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ജാതിമത ഭേദമന്യേയുളള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എല്ലായിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. അധിക സ്ഥലങ്ങളിലും മഴയ്ക്ക് കുറച്ചു ശമനമുണ്ടെന്നതാണ് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്ന വിവരം. ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്.

മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ടൊവിനോ നടത്തിക്കൊണ്ടിരിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ തന്റെ വീട്ടിലേക്ക് താരം ക്ഷണിച്ചത് ശ്രദ്ധേയമായിരുന്നു. സിനിമാ ഷൂട്ടിംഗെല്ലാം മാറ്റിവെച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ സജീവമായിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നും പ്രവര്‍ത്തിക്കണമെന്ന് ടൊവിനോ ഇന്ന് ഫേസ്ബുക്ക് ലൈവില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ടൊവിനോ തോമസിന്റെ വാക്കുകളിലേക്ക്...

ടൊവിനോ തോമസിന്റെ വാക്കുകളിലേക്ക്...

നമസ്‌കാരം, ഞാനീ ലൈവ് വന്നിരിക്കുന്നത് ഇരിങ്ങാലക്കുടയിലും ചുറ്റുവട്ടത്തുമുളള പല സ്ഥലങ്ങളിലെയും ആള്‍ക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ്. കേരളത്തിലുളളവരെല്ലാം ദുരിതമനുഭവിക്കുന്നുണ്ടെന്ന് അറിയാം.അതിനുളള സഹായം എല്ലാ ഭാഗത്തുനിന്നും വരുന്നുമുണ്ട്. അതിനുളളത് എന്റെ ഭാഗത്തുനിന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും എല്ലാ രീതിയിലും ചെയ്യുന്നുണ്ട്. എല്ലാവരും ജാതി മത പ്രായഭേദമന്യേ ഇതിനുവേണ്ടി സഹായിക്കുന്നുണ്ട്. അതിനു വേണ്ടിയിട്ടാണ് എല്ലാവരും നില്‍ക്കുന്നത്.

ആവശ്യമുളളവര്‍ ഇവിടെയെത്തുക

ആവശ്യമുളളവര്‍ ഇവിടെയെത്തുക

ഞാന്‍ ഇപ്പോള്‍ പറയാന്‍ വന്നത് എന്താണെന്നു വെച്ചാല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ഓഡിറ്റോറിയമാണ് ഈ കാണുന്നത്. ഇതിനകത്ത് നമ്മള്‍ ഒരു കളക്ഷന്‍ പോയിന്റായി വെച്ചിട്ടുണ്ട്. ഇവിടെ ഒരുപാട് സാധനങ്ങള്‍ കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്യുന്നുണ്ട്. ഞാന്‍ മാത്രമല്ല ഇവിടെയുളള ഭുരിഭാഗം സുമനസുകളും ചെയ്യുന്നൊരു കാര്യമാണിത്. ഇവിടെ വന്ന് സ്‌റ്റോക്ക് ചെയ്തിട്ട് മറ്റുളള ക്യാമ്പുകളിലേക്ക് എത്തിക്കാനുളള ശ്രമം നടക്കുന്നുണ്ട്. അപ്പോ അടുത്തുളള ക്യാമ്പുകളിലുളളവര്‍ ഇത് കാണുന്നുണ്ടെങ്കില്‍ ആവശ്യമുളള സാധനങ്ങള്‍ ഇവിടെ വന്ന് എടുക്കാം. ടൊവിനോ പറയുന്നു.

നാട്ടില്‍ കുടുങ്ങിക്കിടക്കുന്നു

നാട്ടില്‍ കുടുങ്ങിക്കിടക്കുന്നു

ബാക്കിയുളള സ്ഥലങ്ങളിലേക്ക് സഹായം എത്തിക്കുവാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ നാട്ടില്‍നിന്ന് വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും ടൊവിനോ പറയുന്നു. വെള്ളം കയറി ചാലക്കുടിയിലൂടെയോ കൊടുങ്ങലൂര് കൂടിയോ വരാന്‍ പറ്റാത്ത അവസ്ഥയാണുളളത്. പ്രളയം വലിയ രീതിയില്‍ ബാധിക്കപ്പെട്ടിട്ടില്ലാത്തവര്‍ മറ്റുളളവരെ സഹായിക്കണമെന്നും ടൊവിനോ പറയുന്നു. ഈ അവസ്ഥ മാറുന്നതു വരെ ദുരിതാശ്വാസ പ്രവര്ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്നും ടൊവിനോ പറയുന്നു.

മഴ കുറയുന്നുണ്ട്

മഴ കുറയുന്നുണ്ട്

മഴ കുറയുന്നുണ്ടെന്നും അതിനാല്‍ വെള്ളം താഴുന്നതുവരെ എല്ലാവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടമെന്നും ടോവിനോ പറയുന്നു. സുരക്ഷിത സ്ഥാനത്തുളളവര്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ മറക്കരുതെന്നും എല്ലാവരും വെളളം താഴുന്നതുവരെ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്നും ടൊവിനോ തോമസ് ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X