ഉയരെയുടെ സെറ്റില്‍ ക്രിസ്മസ് ആഘോഷിച്ച് ടൊവിനോയും പാര്‍വതിയും! വീഡിയോ വൈറലാവുന്നു! കാണൂ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിന് ഇത്തവണ ക്രിസ്മസ് വളരെ സ്‌പെഷ്യലായിരന്നു. രണ്ടു ചിത്രങ്ങളായിരുന്നു നടന്റെതായി തിയ്യേറ്ററുകളിലെത്തിയിരുന്നത്. എന്റെ ഉമ്മാന്റെ പേര്,മാരി 2 എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. രണ്ടു സിനിമകളും മികച്ച പ്രതികരണം നേടികൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്.
സിനിമകളുടെ വിജയത്തിനിടയിലും ഷൂട്ടിംഗ് തിരക്കുകളിലാണ് ടൊവിനോയുളളത്. ഇത്തവണ ടൊവിനോ ക്രിസ്മസ് ആഘോഷിച്ചത് പുതിയ ചിത്രം ഉയരെയുടെ സെറ്റില്‍ വെച്ചായിരുന്നു. നടന്‍ തന്നെയായിരുന്നു ക്രിസ്മസ് ആഘോഷിച്ചതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. കുടുംബ സമേതമാണ് ടൊവിനോ സെറ്റിലെത്തിയിരുന്നത്.

നടി പാര്‍വതിയുടെ തമാശകളും വീഡിയോയില്‍ കാണാം.ക്രിസ്മസ് ആഘോഷത്തില്‍നിന്നുളള രസകരമായ നിമിഷങ്ങള്‍ എന്നുപറഞ്ഞുകൊണ്ടാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. ടൊവിനോയ്ക്കും പാര്‍വതിയ്ക്കും പുറമെ ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബോബി സഞ്ജയ് ടീമാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. നവാഗതനായ മനു അശോകന്‍ ചിത്രം സംവിധാനം ചെയ്യുന്നു.


Click it and Unblock the Notifications