»   » മസില്‍മാന്‍ ടോവിനോയെ എടുത്ത് കറക്കി നിലത്തടിച്ച് പുതുമുഖ നടി, ചിത്രീകരണ രംഗങ്ങള്‍ വൈറല്‍!!!

മസില്‍മാന്‍ ടോവിനോയെ എടുത്ത് കറക്കി നിലത്തടിച്ച് പുതുമുഖ നടി, ചിത്രീകരണ രംഗങ്ങള്‍ വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

ഗുസ്തിക്ക് പ്രധാന്യമുള്ള സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആമിര്‍ ഖാന്റെ ദംഗലിന് ശേഷം മലയാളത്തിലും ഗുസ്തി സിനിമ വരാന്‍ പോവുകയാണ്. നായികയെ കീഴ്‌പ്പെടുത്തുന്ന നായകന്‍മാര്‍ അതായിരുന്നു മുമ്പ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായൊരു സിനിമ വരാന്‍ പോവുന്നു.

ആക്ഷന്‍, സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഡ്യൂപ്പ് ഉപയോഗിച്ചിരുന്നതില്‍ നിന്നും ഇന്ന് മാറ്റം വന്നിരിക്കുകയാണ്. നായകനോ നായികയോ സ്വന്തമായി തന്നെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുകയാണ്. അങ്ങനെ ടോവിനോയുടെ പുതിയ സിനിമ ഗോദയിലെ വിശേഷമാണ് ഇപ്പോള്‍ വാര്‍ത്തയിരിക്കുന്നത്.

ഗോദ

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ നായകനായി എത്തുന്ന സിനിമയാണ് ഗോദ. ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങ് ഇനിയും തീരുമാനിച്ചിട്ടില്ല.

ചിത്രത്തിന്റെ പ്രത്യേകത

ഗോദ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം റസലിങ്ങാണ്. ടോവിനോക്ക് ഒപ്പം നായികയായി എത്തുന്നത വാമിഖ ഗബ്ബി എന്ന പുതുമുഖ നടിയാണ്. വാമിഖ ചിത്രത്തില്‍ അഭിനയിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ടോവിനോയെ എടുത്ത് കറക്കി നിലത്തടിച്ച് നടി

ചിത്രത്തിലെ ഒരു രംഗത്തിലാണ് നടി വാമിഖ ടോവിനോയെ എടുത്ത് കറക്കി നിലത്തടിച്ചത്. നടിയെക്കാള്‍ ഭാരം കൂടുതലുണ്ടായിട്ടും ടോവിനോയെ എടുത്ത് പൊക്കി രണ്ടു റൗണ്ട് കറങ്ങി നിലത്തടിച്ചാണ് നടി നല്ല രീതിയില്‍ തന്നെ ആ രംഗം കൈകാര്യം ചെയ്തത്. നടിയുടെ അത് ചെയ്തത് കണ്ട് അണിയറ പ്രവര്‍ത്തകര്‍ ഷോക്കടിച്ച അവസ്ഥയിലായിരുന്നു.

മഡ് റസലിങ്ങാണ് ചിത്രത്തിലുള്ളത്

ഗുസ്തിയെക്കാള്‍ വിഷമം നിറഞ്ഞ ഒന്നാണ് മഡ് റസലിങ്ങ്. അതില്‍ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ടോവിനോയും വാമിഖയും പറയുന്നത്. മാത്രമല്ല എന്നെക്കാള്‍ ഭാരമുള്ള ആളെ പൊക്കിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് തനിക്ക അറിയാമെന്നും എന്നാല്‍ വാമിഖ അതു ചെയ്‌തെന്നും അത് അവരുടെ കരുത്താണ് തെളിയിക്കുന്നതുമെന്നാണ് ടോവിനോ പറയുന്നത്.

പുതുമുഖമായ വാമിഖ

പഞ്ചാബി കഥാപാത്രത്തിലാണ് വാമിഖ അഭിനയിക്കുന്നത്. അതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും മലയാള സിനിമയുടെ ക്വാളിറ്റി വലുതാണെന്നും അതിന്റെ ആവേശത്തിലാണ് താനെന്നുമാണ് വാമിഖ പറയുന്നത്. പഞ്ചാബില്‍ നിന്നും ഗുസ്തി പഠിച്ചിട്ടാണ് നടി കേരളത്തിലെത്തുന്നത്. പിന്നീട് മിന്നല്‍ ജോണ്‍ എന്നയാളുടെ കൂടെയും ഗുസ്തി പരീശിലിച്ചിരുന്നു.

കാണാന്‍ ഭംഗിയുള്ള കുട്ടി

കാണാന്‍ ക്യൂട്ടും ആണുങ്ങളെ പോലെ ബലമുള്ളതുമായ നടിയെയായിരുന്നു സിനിമയിലേക്ക് വേണ്ടിയിരുന്നത്. അങ്ങനെ തന്റെ സിനിമയിലേക്ക് മാത്രം ദൈവം അയച്ച് കുട്ടിയാണ് വാമിഖയെന്നുമാണ് സംവിധായകന്‍ പറയുന്നത്.

English summary
The Malayalam film Godha, which is based on wrestling, video viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam