ത്രില്ലടിപ്പിച്ച് ടൊവിനോ തോമസിന്റെ ഫോറന്‍സിക് ടീസര്‍! വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍
ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്ക്. സെവന്‍ത്ത് ഡേയിലൂടെ ശ്രദ്ധേയനായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിട്ടാണ് ഫോറന്‍സിക്കിന്റെ ടീസര്‍ വന്നിരിക്കുന്നത്.

ടൊവിനോയ്‌ക്കൊപ്പം മംമ്ത മോഹന്‍ദാസും ടീസറില്‍ തിളങ്ങിനില്‍ക്കുന്നു. ഫോറന്‍സിക്കില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോ എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ഫോറന്‍സിക്കില്‍ എത്തുന്നുണ്ട്.
നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications











