ആക്ഷന്‍ ത്രില്ലറായ കല്‍ക്കിക്ക് വേണ്ടി ടൊവിനോ തോമസ് നടത്തിയ വര്‍ക്കൗട്ട്! വീഡിയോ വൈറല്‍!

കഥാപാത്രത്തിന് പൂര്‍ണ്ണത വരുത്തുന്നതിനായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് പല താരങ്ങളും നടത്താറുള്ളത്. ആത്മാര്‍ത്ഥമായുള്ള പ്രയത്‌നത്തിന് അര്‍ഹിക്കുന്ന ഫലം ഉണ്ടാവാറുമുണ്ട്. ആത്മാര്‍ത്ഥതയോടെയാണ് പലരും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ കല്‍ക്കിയുടെ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ആക്ഷന്‍ ത്രില്ലറായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതാദ്യമായി മുഴുനീള പോലീസ് വേഷത്തില്‍ എത്തുകയാണ് താരം. പൃഥ്വിരാജ് ചിത്രമായ എസ്രയില്‍ പോലീസ് വേഷത്തില്‍ എത്തിയിരുന്നു താരം. ഏത് വേഷത്തിലായാലും തിളങ്ങാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്.

പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന കല്‍ക്കിക്കായി ടൊവിനോ നടത്തിയ തയ്യാറെടുപ്പുകള്‍ നിസ്സാരമായിരുന്നില്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതികഠിനമായ വര്‍ക്കൗട്ടുകളാണ് താരത്തെക്കൊണ്ട് ചെയ്യിപ്പിച്ചത്. കഥാപാത്രത്തെ ആവാഹിക്കാനായി അങ്ങേയറ്റത്തെ പരിശ്രമം നടത്തുന്ന താരത്തിന്റെ വീഡിയോയ്ക്ക് കൈയ്യടിയുമായി ആരാധകരും എത്തിയിട്ടുണ്ട്. ശിവ്ജിത്താണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. മസില്‍ പെരുപ്പിക്കാനുള്ള വര്‍ക്കൗട്ട് നടത്തുന്ന താരത്തേയും വീഡിയോയില്‍ കാണാം.

Tovino Thomas

ഒന്നിന് പിന്നാലെ ഒന്നൊന്നായി ഹിറ്റ് ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ടൊവിനോ തോമസ്. അതിഥിയായാലും നായകനായാലും തന്റെ കഥാപാത്രത്തെ മനോഹരമാക്കുന്ന കാര്യത്തില്‍ താരത്തിന് പ്രത്യേക മിടുക്കാണ്. ഉയരെ, വൈറസ്, ലൂക്ക തുടങ്ങിയ സിനിമകള്‍ക്കെല്ലാം ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. വേറിട്ട കഥാപാത്രങ്ങളുമായാണ് ഓരോ തവണയും താരമെത്തുന്നത്. ആഗസ്റ്റിലാണ് കല്‍ക്കി തിയേറ്ററുകളിലേക്ക് എത്തുന്നത്. എടക്കാട് ബറ്റാലിയന്‍ 06 ഉള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X