വിജയ് സൂപ്പറും പൗര്‍ണമിയുടെ വിജയത്തില്‍ സന്തോഷവാനായി ടൊവിനോ! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറല്‍! കാണൂ

By Midhun Raj

ആസിഫ് അലിയുടെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായിട്ടാണ് സിനിമ മാറിയിരിക്കുന്നത്. പൊങ്കല്‍ റിലീസുകളായ പേട്ട,വിശ്വാസം എന്നീ സിനിമകള്‍ക്കൊപ്പമായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും എത്തിയിരുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നെല്ലാം ലഭിച്ചിരുന്നത്.

സിനിമ കണ്ട പ്രേക്ഷകരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. മൗത്ത് പബ്ലിസിറ്റിയായിരുന്നു സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നത്. ചിത്രത്തെക്കുറിച്ചുളള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നതിനിടെ നടന്‍ ടൊവിനോയും സിനിമയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

വിജയ് സൂപ്പറും പൗര്‍ണമിയും

വിജയ് സൂപ്പറും പൗര്‍ണമിയും

മന്ദാരം എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയുടെതായി പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും. ബിടെക്കിനു ശേഷം വലിയ വിജയ ചിത്രങ്ങളില്ലാതിരുന്ന ആസിഫിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് പുതിയ ചിത്രം. ചിത്രത്തില്‍ വിജയ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്ന ആസിഫ് അലിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

ആസിഫ് അലി ജിസ് ജോയി ടീം

ആസിഫ് അലി ജിസ് ജോയി ടീം

സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫും ജിസ് ജോയും വീണ്ടും ഒന്നിച്ച സിനിമ കൂടിയായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും. ഇത്തവണയും ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്. ഈ കൂട്ടുകെട്ട് ഒന്നിച്ച ആദ്യ രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ഇക്കൂട്ടത്തില്‍ വിജയ് സൂപ്പറും പൗര്‍ണമിയും കൂടിയായതോടെ ഹാട്രിക്ക് വിജയമാണ് ആസിഫ് അലി-ജിസ് ജോയ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി

ആസിഫലിയുടെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ തുടര്‍ച്ചയായ വിജയങ്ങളിലൊന്നായി ചിത്രം മാറിയിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി, വരത്തന്‍ തുടങ്ങിയവയായിരുന്നു ഇതിനുമുന്‍പുളള ഐശ്വര്യ ലക്ഷ്മിയുടെ വിജയ ചിത്രങ്ങള്‍. വിജയ് ആയി എത്തിയ ആസിഫും പൗര്‍ണമിയായി എത്തുന്ന ഐശ്വര്യയുടെയും ജീവിതമാണ് സിനിമ പറയുന്നത്.

ടൊവിനോ പറഞ്ഞത്

ടൊവിനോ പറഞ്ഞത്

വിജയ് സൂപ്പറും പൗര്‍ണമിയുടെയും വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ചുകൊണ്ടായിരുന്നു ടൊവിനോ തോമസ് എത്തിയിരുന്നത്. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ തന്നെ സന്തോഷത്തിലാക്കുന്നുവെന്നും ചിത്രം വലിയ വിജയത്തിലേക്ക് എത്തിച്ചേരട്ടെയെന്നും ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തില്‍ ഒരുക്കിയ സിനിമ നിരവധി ഹാസ്യ രംഗങ്ങള്‍ക്കൊപ്പം അല്‍പ്പം ഇമോഷണലായിട്ടുളള നിമിഷങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്.

പോസ്റ്റ് കാണൂ

താരനിര

താരനിര

ബിടെക്കിന്റെ വിജയത്തിനു ശേഷം ആസിഫ് അലി വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമയായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എകെ ആയിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.രണ്‍ജി പണിക്കര്‍,ദേവന്‍,അജു വര്‍ഗീസ്,കെപിഎസി ലളിത, ബാലു വര്‍ഗീസ്.ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X