എന്റെ ഉമ്മാന്റെ പേര് കാണാന്‍ അമ്മയോടൊപ്പം എത്തി ടൊവിനോ! നടന്റെ സെല്‍ഫി ചിത്രം വൈറല്‍! കാണൂ

By Prashant V R

ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. പ്രേതം 2,ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ക്കൊപ്പമായിരുന്നു ടൊവിനോ ചിത്രവും റിലീസ് ചെയ്തിരുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍നിന്നും ലഭിക്കുന്നത്. നവാഗതനായ ജോസ് സെബാസ്റ്റ്യനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്.

കാണാതായ ഉമ്മയെ കണ്ടെത്താനായി ഹമീദ് എന്ന യുവാവ് നടത്തുന്ന ശ്രമങ്ങളും അതിനിടെ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്റെ ഉമ്മാന്റെ പേര് കാണാന്‍ സ്വന്തം അമ്മയ്‌ക്കൊപ്പമായിരുന്നു ടൊവിനോ എത്തിയിരുന്നത്. അമ്മയ്‌ക്കൊപ്പമുളള ഒരു സ്‌നേഹ ചിത്രം ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അമ്മയോടൊപ്പം ചിത്രം കണ്ടുവെന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയോടൊപ്പമുളള ടൊവിനോയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

tovino thomas-amma

അതേസമയം ടൊവിനോയ്‌ക്കൊപ്പം മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ് ചെയ്ത ചിത്രത്തിന് ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെലാണ് ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും സിആര്‍ സലീമും ആയിരുന്നു സിനിമയുടെ നിര്‍മ്മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X