ബെല്‍റ്റടിച്ച് കുളത്തില്‍ ചാടി ടൊവിനോ തോമസ്! നടന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ കാണൂ

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. ഒന്നിനു പിറകെ ഒന്നായി നിരവധി സിനിമകളാണ് താരത്തിന്റെതായി വന്നുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയര്‍ന്ന നടന്‍മാരില്‍ ഒരാളാവാനും ടൊവിനോയ്ക്ക് സാധിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതിനിടെ താരത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നാടന്‍ ശൈലിയില്‍ കുളത്തിലേക്ക് നടന്‍ തലകുത്തി ചാടുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മലയാളത്തിലെ യുവതാരങ്ങളില്‍ എറ്റവും മികച്ച രീതിയില്‍ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്ന ഒരാളുകൂടിയാണ് ടൊവിനോ തോമസ്.

tovino thomas

തന്റെ ഹെവി വര്‍ക്കൗട്ടുകളുടെ വിവരങ്ങള്‍ നടന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു എന്ന ചിത്രമാണ് ടൊവിനോയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാരി2, എന്റെ ഉമ്മാന്റെ പേര് തുടങ്ങിയ സിനിമകളായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. കൂടാതെ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ റിലീസിങ്ങിനൊരുങ്ങുന്ന ലൂസിഫറിലും ടൊവിനോ തോമസ് അഭിനയിച്ചിരുന്നു.

View this post on Instagram

🏊🏻‍♂️

A post shared by Tovino Thomas (@tovinothomas) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X