ബഹിഷ്‌ക്കരണ ഭീഷണിയില്‍ പതറാതെ കല്‍ക്കി! ടൊവിനോയുടെ മാസ് ചിത്രം ഇതുവരെ നേടിയത്?

പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് കല്‍ക്കി. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് ചിത്രം സംവിധാനം ചെയ്തത്. ടൊവിനോ തോമസിന്‍രെ മാസ്സ് അവതാറുമായെത്തിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്കതെിരെ ബഹിഷ്‌ക്കരണ ഭീഷണിയുള്‍പ്പടെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് പ്രതികരണവുമായി അണിയറപ്രവര്‍ത്തകരെത്തിയത്.

വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടണമെന്നായിരുന്നു ആരാധകരും പറഞ്ഞത്. താരങ്ങളും സംവിധായകനും ക്യാമറമാനുമുള്‍പ്പടെ നിരവധി പേരുടെ കഠിന പ്രയ്തനത്തിനൊടുവിലായാണ് ഒരു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയവും സൈബര്‍ ആക്രമണവും ചിത്രത്തിന് തിരിച്ചടിയാവുമെന്നാണ് വിമര്‍ശകരുടെ വാദം. ഇത്തരത്തിലുള്ള നീക്കത്തെ ഒരുതരത്തിലും പോത്സാഹിപ്പിക്കില്ലെന്ന നിലപാടിലാണ് ആരാധകര്‍.

Kalki

ടൊവിനോ തോമസ് മുഴുനീള പോലീസ് വേഷത്തിലെത്തിയ ചിത്രത്തിന് ആദ്യവാരത്തില്‍ 3 കോടിക്കടുത്തുള്ള കലക്ഷനാണ് ലഭിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കനത്ത മഴയും പ്രളയവുമൊക്കെയായി കേരളമെങ്ങും ദുരിതം അനുഭവിക്കുന്നത് ചിത്രത്തേയും ബാധിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി ടൊവിനോ തോമസ് നേരിട്ടിറങ്ങിയിരുന്നു. ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. വരുംദിനങ്ങളില്‍ സിനിമയുടെ കലക്ഷനിലും മാറ്റമുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X