കല്‍ക്കിയില്‍ കിടിലന്‍ പോലീസ് ഗെറ്റപ്പില്‍ ടൊവിനോ തോമസ്! വീഡിയോ വൈറല്‍! കാണൂ
ടൊവിനോ തോമസ് നായകനാകുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. യുവ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്‌നര്‍ കൂടിയാണിത്. ഇത്തവണ ഒരു പോലീസ് ഓഫീസറുടെ റോളിലാണ് നടന്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുളള ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസ് ഗെറ്റപ്പില്‍ ലൊക്കേഷനിലുളള ടൊവിനോയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവിനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കല്‍ക്കി.
ജേക്ക്സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ,പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications