മാസ് ആക്ഷന്‍ ചിത്രവുമായി പൊളിച്ചടുക്കാന്‍ ടൊവിനോ! പുതിയ സിനിമ കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു

By Midhun Raj

ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തുന്ന ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. വ്യത്യസ്ത തരം സിനിമകള്‍ ചെയ്താണ് നടന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്‌. മലയാളത്തില്‍ എന്റെ ഉമ്മാന്റെ പേരും തമിഴില്‍ മാരി 2 എന്നീ ചിത്രങ്ങളായിരുന്നു ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

ടൊവിനോ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. അടുത്തിടെയായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഒരിടവേളയ്ക്കു ശേഷം ടൊവിനോ തോമസ് പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടൊവിനോയുടെ കല്‍ക്കി

ടൊവിനോയുടെ കല്‍ക്കി

കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ടൊവിനോയുടെ കല്‍ക്കിയുടെ പ്രഖ്യാപനവും ഉണ്ടായത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് ടൊവിനോയുടെ പുതിയചിത്രവുമായി എത്തുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായാണ് ടൊവിനോ എത്തുന്നതെന്ന് സൂചന നല്‍കി കൊണ്ടായിരുന്നു കല്‍ക്കിയുടെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. സുജിന്‍ സുജതനും സംവിധായകനും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥയെഴുതുന്നത്.

മാസ് എന്റര്‍ടെയ്‌നര്‍

മാസ് എന്റര്‍ടെയ്‌നര്‍

ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും കല്‍ക്കിയെന്നും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. കല്‍ക്കിയുടെ ഫസ്റ്റ്‌ലുക്ക് വലിയ ആവേശമായിരുന്നു ടൊവിനോയുടെ ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. തരംഗം എന്ന ചിത്രത്തിന് ശേഷമാണ് പോലീസായി ടൊവിനോ വീണ്ടും വേഷമിടുന്നത്. ടൊവിനോയുടെ ഒരു മുഴുനീള പോലീസ് വേഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇതു പൊളിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കമന്റ് ചെയ്തിരുന്നു.

 ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചിരുന്നത്. ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. പൂജാ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂക്കയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലൊരു കഥാപാത്രമായിരിക്കും കല്‍ക്കിയില്‍ ടൊവിനോയുടെതെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

മാസ് ചേരുവകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ്

മാസ് ചേരുവകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ്

മാസ് ചേരുവകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. തീവണ്ടി, ലഡു എന്നീ സിനിമകള്‍ക്ക് വേണ്ട് ക്യാമറ ചെയ്ത ഗൗതം ശങ്കറാണ് കല്‍ക്കിക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്‌സ് ബിജോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

കല്‍ക്കിയിലെ മറ്റുതാരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. അതേസമയം കല്‍ക്കിക്കു പുറമേ വേറെയും സിനിമകള്‍ ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലൂക്ക,കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്,ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു, ഉയരെ, ലൂസിഫര്‍,വൈറസ്,ജോ,മിന്നല്‍ മുരളി, ആരവം തുടങ്ങിയവയെല്ലാം അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X