കല്‍ക്കി ടീസറില്‍ മരണമാസ് പ്രകടനവുമായി ടൊവിനോ തോമസ്! വൈറലായി വീഡിയോ! കാണൂ
ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. പോലീസ് ഓഫീസറായിട്ടാണ് സിനിമയില്‍ നടന്‍ എത്തുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് കല്‍ക്കി ഒരുങ്ങുന്നത്. ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ മാസ് ഗെറ്റപ്പും ആക്ഷനുമാണ് ടീസറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.
എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവിനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കല്‍ക്കി. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ജേക്ക്‌സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ,പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നേരത്തെ കല്‍ക്കിയിലെ ടൊവിനോയുടെ ഗെറ്റപ്പ് വൈറലായിരുന്നു. ചിത്രത്തിനു വേണ്ടി വേറിട്ട ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നത്.


Click it and Unblock the Notifications