വീണെടുത്ത് നിന്ന് കുതിച്ച് ചാടി ടൊവിനോ തോമസ്! ആരാധകരെ അമ്പരപ്പിച്ച് പുതിയ വീഡിയോ

By Midhun Raj

മലയാളി താരങ്ങളില്‍ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് ടൊവിനോ തോമസ്. സിനിമകളിലെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട് താരം. ടൊവിനോയുടെ വര്‍ക്കൗട്ട് വീഡിയോകളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ലോക് ഡൗണിന് പിന്നാലെ ടൊവിനോ തോമസിന്റെതായി വന്ന പുതിയ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തവണയും ജിമ്മില്‍ നിന്നുളള ഒരു വീഡിയോ ആണ് യുവതാരം പങ്കുവെച്ചിരിക്കുന്നത്.

tovino thomas

ജിമ്മില്‍ തന്റെ വര്‍ക്കൗട്ടിനിടയില്‍ പടുകൂറ്റന്‍ ടയറിന് മുകളിലൂടെ ഉയര്‍ന്ന് ചാടാന്‍ ശ്രമിക്കുമ്പോള്‍ മുഖം കുത്തി വീഴുന്നതാണ് വീഡിയോയിലെ ആദ്യ ഭാഗം. പിന്നാലെ രണ്ടാം ഭാഗത്തില്‍ വിജയകരമായി അതിനെ മറികടക്കുന്ന ടൊവിനോയെയും കാണാം. 'നിങ്ങള്‍ പിന്മാറുന്നത് വരെ ഞാന്‍ തോറ്റുപോകില്ല' എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ ടൊവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Recommended Video

Mohanlal and Tovino Thomas Attended A Public Function | FIlmiBeat Malayalam

അതേസമയം നടന്റെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പെരാരി, രമേഷ് പിഷാരടി, മണികണ്ഠ രാജന്‍, ബേസില്‍ ജോസഫ്, റീബ മോണിക്ക ജോണ്‍, സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവരെല്ലാം കമന്റുകളുമായി എത്തിയിരുന്നു. ആദ്യം സാഷ്ടാംഗം പ്രണമിച്ചത് കാരണം രണ്ടാമത് വീണില്ല എന്നായിരുന്നു രമേഷ് പിഷാരടി കുറിച്ചത്.

ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് ടൊവിനോ തോമസ്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് നടന്‍ എത്തിയിരുന്നു. വര്‍ക്കൗട്ട് ചെയ്തും സിനിമകള്‍ കണ്ടുമൊക്കെയാണ് താരം ഒഴിവുവേളകള്‍ ചെലവഴിച്ചത്. അടുത്തിടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച കാര്യവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. പിന്നാലെ ജൂനിയര്‍ ടൊവിനോയുടെ ചിത്രവും പങ്കുവെച്ചിരുന്നു താരം.

മകന് ടഹാന്‍ ടൊവിനോ എന്നായിരുന്നു നടന്‍ പേരിട്ടത്. ഹാന്‍ എന്ന് ഓമനപ്പേരായി മകനെ വിളിക്കുമെന്നും ടൊവിനോ തോമസ് പറഞ്ഞിരുന്നു. ഈ വര്‍ഷമാദ്യം ഫോറന്‍സിക്ക് എന്ന ചിത്രമായിരുന്നു ടൊവിനോ തോമസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ത്രില്ലര്‍ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

വീഡിയോ

More from Filmibeat

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X