ടൊവിനോയുടെ റൊമാന്റിക്ക് ത്രില്ലര്‍ ലൂക്കയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം

By Midhun Raj

ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലൂക്ക. ലൂസിഫര്‍, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് നടന്റെ പുതിയ സിനിമ എത്തുന്നത്. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമാണെന്ന സൂചന നല്‍കികൊണ്ടാണ് സിനിമയുടെ ട്രെയിലര്‍ വന്നിരിക്കുന്നത്.

luca

സിനിമയില്‍ ലൂക്കയെന്ന ടൈറ്റില്‍ റോളില്‍ ടൊവിനോ എത്തുമ്പോള്‍ നിഹാരിക ആയിട്ടാണ് അഹാന കൃഷ്ണ എത്തുന്നത്. നവാഗതനായ അരുണ്‍ ബോസ് സിനിമ സംവിധാനം ചെയ്യുന്നു. മൃദുല്‍ ജോര്‍ജ്ജും സംവിധായകനും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

സൂരജ് എസ് കുറുപ്പാണ് ലൂക്കയുടെ സംഗീതം ചെയ്യുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരേ കനല്‍ എന്നു തുടങ്ങുന്ന മനോഹര പ്രണയഗാനമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത് .

ലൂക്കയിലെ ഗാനം യൂടൂബ് ട്രെന്‍ഡിങ്ങിലടക്കം ഒന്നാമതായും എത്തിയിരുന്നു. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജൂണ്‍ 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X