ടൊവിനോ അടുത്ത വര്‍ഷവും പൊളിക്കും! എന്റെ ഉമ്മാന്റെ പേരിന് പിന്നാലെ ലൂക്ക വരുന്നു! വിശേഷങ്ങളിങ്ങനെ
Recommended Video

2018ല്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ടൊവിനോ തോമസ് മുന്നേറിയിരുന്നത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലും നടന്‍ തിളങ്ങിയിരുന്നു. ഈ വര്‍ഷം തുടര്‍ച്ചയായ ഹിറ്റുകള്‍ വന്നതും നടന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയിരുന്നു. തീവണ്ടിയായിരുന്നു ടൊവിനോയുടെതായി ഈ വര്‍ഷം വലിയ ഹിറ്റായി മാറിയിരുന്ന സിനിമ. തീവണ്ടിക്കു പുറമെ മറഡോണ,ഒരു കുപ്രസിദ്ധ പയ്യന്‍,എന്റെ ഉമ്മാന്റെ പേര്,മാരി 2 തുടങ്ങിയവയും നടന്റെ വിജയചിത്രങ്ങളായി മാറി.
നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചതും ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ സിനിമകള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം ലൂക്കയെക്കുറിച്ചുളള ഒരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്.

ലൂക്ക
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂക്ക. സിനിമയുടെ പ്രഖ്യാപനം ഏറെ നാള്‍ മുന്‍പ് നടന്നെങ്കിലും താരത്തിന്റെ തിരക്കുകള്‍ കാരണം ഷൂട്ടിംഗ് വൈകുകയായിരുന്നു. അടുത്തിടെ ടൊവിനെ തന്നെയായിരുന്നു ലൂക്കയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ടൊവിനോ ഇതുവരെ ചെയ്യാത്ത തരത്തിലുളള കഥാപാത്രമായിരിക്കും ലൂക്കയിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായിട്ടാകും ടൊവിനോ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രത്തിലെ നായിക
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണയാണ് ലൂക്കയില്‍ ടൊവിനോയുടെ നായികാ വേഷത്തിലെത്തുന്നത്. മുന്‍പ് രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന തുടക്കം കുറിച്ചത്. തുടര്‍ന്ന് നിവിന്‍ പോളിയുടെ അനുജത്തിയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു. ടൊവിനോ ചിത്രത്തില്‍ പ്രാധാന്യമുളള വേഷത്തിലായിരിക്കും നടി എത്തുക.

ഷൂട്ടിംഗ്
അതേസമയം ലൂക്കയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ടൊവിനോയുടെ മറ്റു സിനിമകളുടെ ചിത്രീകരണം പുരോഗമിച്ച സാഹചര്യത്തിലാണ് സിനിമ ആരംഭിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രമായിരിക്കും ടൊവിനോയുടെ ലൂക്കയെന്നാണ് അറിയുന്നത്.

ലൂക്കയുടെ തിരക്കഥ
സംവിധായകനായ അരുണ്‍ ബോസും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2018 പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ സിനിമയുടെ ഷൂട്ടിംഗ് വൈകുകയായിരുന്നു.

എന്റെ ഉമ്മാന്റെ പേരിന്റെ വിജയം
ടൊവിനോ തോമസിന്റെ ക്രിസ്മസ് റിലീസ് ചിത്രമായിട്ടാണ് എന്റെ ഉമ്മാന്റെ പേര് നേരത്തെ പുറത്തിറങ്ങിയിരുന്നത്. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം തിയ്യേറ്ററുകളില്‍നിന്നും നേടിയിരുന്നു. നടി ഉര്‍വ്വശി,ശാന്തികൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തിയിരുന്നത്. ഹരീഷ് കണാരന്‍,സിദ്ധിഖ്, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.


Click it and Unblock the Notifications