നീയില്ലാ നേരം കാറ്റെന്തേ വാതില്‍...! ടൊവിനോ തോമസ് ചിത്രം ലൂക്കയിലെ വീഡിയോ ഗാനം പുറത്ത്
ടൊവിനോ തോമസിന്റെ ലൂക്ക തിയ്യേറ്ററുകളില്‍ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്. അഹാന കൃഷ്ണ നായികയായി എത്തിയ സിനിമ ഒരു റൊമാന്റിക്ക് ത്രില്ലറായിരുന്നു. നവാഗതനായ അരുണ്‍ ബോസായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ലൂക്കയുടെതായി തരംഗമായി മാറിയ നീയില്ലാ നേരം എന്ന പാട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സൂരജ് എസ് കുറുപ്പും ദീപയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.
ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പ് തന്നെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. സിനിമയില്‍ ലൂക്കയെന്ന ടൈറ്റില്‍ റോളില്‍ ടൊവിനോ എത്തുമ്പോള്‍ നിഹാരിക ആയിട്ടാണ് അഹാന കൃഷ്ണ എത്തുന്നത്. തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് നിഖില്‍ വേണുവായിരുന്നു എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരുന്നത്. ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. ടൊവിനോ തോമസിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ അഞ്ചാമത്തെ സിനിമ കൂടിയായിരുന്നു ലൂക്ക.


Click it and Unblock the Notifications











