ലൂസിഫറില്‍ കലിപ്പ് ലുക്കില്‍ ടൊവിനോ തോമസ്! വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
Recommended Video

മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രം ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നടന്‍ ടൊവിനോ തോമസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിലെ ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൂസിഫറില്‍ ജതിന്‍ രാമദാസ് എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. മീശയില്ലാതെ കലിപ്പ് ലുക്കില്‍ സര്‍ക്കാര്‍ വാഹനത്തിലിരിക്കുന്ന നടന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലൂസിഫറിന്റെ 23ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ കൂടിയാണ് ടൊവിനോയുടെത്. നേരത്തെ 26 ദിവസങ്ങള്‍ കൊണ്ട് 26 പോസ്റ്ററുകള്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന കഥാപാത്രമായിട്ടാണ് ലാലേട്ടന്‍ എത്തുന്നത്.
മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സായികുമാര്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഒബ്‌റോയി, ബാല, സാനിയ അയ്യപ്പന്‍, നൈല ഉഷ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാര്‍ച്ച് 22നാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുക.


Click it and Unblock the Notifications