ടൊവിനോ തോമസ് ചിത്രം മറഡോണയിലെ കിടിലന്‍ റാപ് സോംഗ് പുറത്ത്! വീഡിയോ വൈറല്‍! കാണൂ

By Midhun

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന സംരഭമാണ് മറഡോണ.

ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു ഫുട്‌ബോള്‍ ചിത്രമായിട്ടല്ല സംവിധായകന്‍ മറഡോണ അണിയിച്ചൊരുക്കിയിരിക്കുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറയുന്ന ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രത്തൊണ് ടൊവിനോ അവതരിപ്പിക്കുന്നത്.

maradona

പുതുമുഖം ശരണ്യാ നായരാണ് മറഡോണയില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ശരണ്യയ്ക്കു പുറമെ ക്വീന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്ത ലിയോണ ലിഷോയും ഒരു പ്രധാന കഥാപാത്രമായി സിനിമയില്‍ എത്തുന്നുണ്ട്. ചെമ്പന്‍ വിനോദ്, ശാലു റഹീം, കിച്ചു ടെല്ലസ്,ജിന്‍സ് ഭാസ്‌ക്കര്‍, ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

tovino thomas

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ സുഷിന്‍ ശ്യമാണ് മറഡോണയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മറഡോണയുടെ റിലീസ് ഡേറ്റ് നേരത്തെ ടൊവിനോ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

tovino thomas

ജൂണ്‍ 22നാണ് മറഡോണ തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ ഒരു റാപ് സോംഗാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫെജോയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X