റിലീസിങ്ങിനൊരുങ്ങി ടൊവിനോ ചിത്രം മറഡോണ! പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ഥമായൊരു കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖം ശരണ്യാ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.
ആഷിഖ് അബു,ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് വിഷ്ണു. പേര് സൂചിപ്പിക്കുന്നതു പോലെ ഫുട്‌ബോള്‍ പശ്ചാത്തലത്തിലുളെളാരു ചിത്രമായിരിക്കില്ല മറഡോണയെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറയുന്ന ചിത്രമായിരിക്കും മറഡോമയെന്നാണ് അറിയുന്നത്.

ടൊവിനോയ്ക്കു പുറമെ ചെമ്പന്‍ വിനോദ്,കിച്ചു ടെല്ലസ്,ശാലു റഹീം,ജിന്‍സ് ഭാസ്‌ക്കര്‍, ശ്രീജിത്ത് നായര്‍,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീത ചെയ്ത രണ്ട് പാട്ടുകള്‍ നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. മെയ് 22നാണ് മറഡോണ തിയ്യേറ്ററുകളിലെക്കെത്തുന്നത്. ടൊവിനോ തോമസ് തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു മോഷന്‍ പോസ്റ്റര്‍ കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ടൊവിനോയാണ് മോഷന്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications