ടൊവിനോ തോമസ് ചിത്രം മറഡോണയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

By Midhun

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോ ആരാധകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്. എന്നു നിന്റെ മൊയ്തീനു ശേഷമായിരുന്നു നായകനടനായുളള ടൊവിനോയുടെ കൂടുതല്‍ ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മായാനദി എന്ന ചിത്രം ടൊവിനോയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രം ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. ടൊവിനോ നായകനാവുന്ന പുതിയ ചിത്രമാണ് മറഡോണ. റിലീസിങ്ങിനൊരുങ്ങുന്ന മറഡോണയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ആരാധകരുടെ ഇഷ്ടതാരം

ആരാധകരുടെ ഇഷ്ടതാരം

ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടൊവിനോ മലയാളത്തില്‍ എത്തിയിരുന്നത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ടൊവിനോയ്ക്ക് ദുല്‍ഖര്‍ നായകനായ എബിസിഡി എന്ന ചിത്രമായിരുന്നു കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വില്ലനായി പ്രക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ടൊവിനാ കാഴ്ചവെച്ചിരുന്നത്. ടൊവിനോയുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ടൊവിനോ നായകനടനായി അരങ്ങേറിയ ഒരു മെക്‌സിക്കന്‍ അപാരത മുതലുളള ചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.

ഒരു മെക്‌സിക്കന്‍ അപാരത

ഒരു മെക്‌സിക്കന്‍ അപാരത

ടൊവിനോ നായകനടനായി അരങ്ങേറിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയ സിനിമകളിലൊന്നായിരുന്നു.ക്യാംപസ് രാഷ്ട്രീയം പ്രമേയമാക്കിയൊരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ടൊവിനോ അവതരിപ്പിച്ചിരുന്നത്. ടൊവിനോയ്‌ക്കൊപ്പം യുവതാരങ്ങളില്‍ ശ്രദ്ധേയനായ നീരജ് മാധവും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മെക്‌സിക്കന്‍ അപാരതയ്ക്കും ശേഷവു തുടര്‍ച്ചയായി ഹിറ്റുകള്‍ ടൊവിനോയ്ക്ക് മലയാളത്തില്‍ ലഭിച്ചിരുന്നു. ഈ ചിത്രത്തിനു ശേഷമിറങ്ങിയ ഗോദ, മായാനദി, തരംഗം എന്നീ സിനികളും താരത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൈനിറയെ ചിത്രങ്ങള്‍

കൈനിറയെ ചിത്രങ്ങള്‍

നിരവധി സിനിമകളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. തീവണ്ടി, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍,ലൂക്ക,മാരി 2, മറഡോണ തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ആക്ഷേപഹാസ്യ രൂപത്തില്‍ ഒരുക്കിയ ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. സംയുക്ത മേനോനാണ്‌ ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ആഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നേരത്തെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.

തമിഴിലും ചിത്രങ്ങള്‍

തമിഴിലും ചിത്രങ്ങള്‍

ടൊവിനോ തമിഴില്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അഭി ആന്‍ഡ് അനു എന്ന ചിത്രം. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത സിനിമ ഒരു പ്രണയചിത്രമായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. തമിഴില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു.അഭിയുടെ കഥ അനുവിന്റെയും എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

ധനുഷിന്റ വില്ലനായി

ധനുഷിന്റ വില്ലനായി

ടൊവിനോ ധനുഷിന്റെ വില്ലനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് മാരി 2. ധനുഷിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ മാരിയുടെ രണ്ടാം ഭാഗമാണിത്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജല്‍ അഗര്‍വാളിന് പകരം ഇത്തവണ സായി പല്ലവിയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയുടെതായി പുറത്തിറങ്ങിയ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തികച്ചും വ്യത്യസ്ഥമാര്‍ന്നൊരു രൂപമാറ്റത്തിലായിരുന്നു മാരി 2വിന്റെ പോസ്റ്ററില്‍ ടൊവിനോയെ കാണിച്ചിരുന്നത്. ധനുഷിന്റെയും ടൊവിനോയുടെയും ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് മാരി 2വിനു വേണ്ടി കാത്തിരിക്കുന്നത്.

മറഡോണ

മറഡോണ

ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കില്ല മറഡോണയെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പുതുമുഖ നടി ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികായി എത്തുന്നത്. ചെമ്പന്‍ വിനോദ്,കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ട്രെയിലര്‍

ട്രെയിലര്‍

ജൂണ്‍ 22നാണ് ടൊവിനോയുടെ പുതിയ ചിത്രമായ മറഡോണ തിയ്യേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയരിക്കുകയാണ്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ട്രെയിലര്‍ കാണൂ

മറഡോണയുടെ ട്രെയിലര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X