ജതിന്‍ രാംദാസിന്റെ മാസ് എന്‍ട്രി ചിത്രീകരിച്ചത് ഇങ്ങനെ! പൊട്ടിച്ചിരിച്ച് പൃഥ്വിയും ടൊവിനോയും! കാണൂ!
ലൂസിഫറെന്ന ചിത്രം കണ്ടവരാരും ജതിന്‍ രാംദാസിനെ മറന്നുകാണാനിടയില്ല. പികെ രാംദാസിന്റെ മകനായ ജതിന്റെ വരവിന് കൈയ്യടിയായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ആരായിരിക്കും അടുത്തതായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നറിയാന്‍ എല്ലാവരും കാത്തിരിക്കുന്നതിനിടയിലായിരുന്നു ജതിന്റെ രംഗപ്രവേശം. ടൊവിനോ തോമസായിരുന്നു ജതിനെ അവതരിപ്പിച്ചിരുന്നത്. കൂളിങ് ഗ്ലാസില്‍ സ്റ്റൈലിഷായുള്ള വരവായിരുന്നു ടൊവിനോയുടേത്. എയര്‍പോര്‍ട്ടിലെ സ്വീകരണവും മികച്ചതായിരുന്നു. പോലീസുകാരും രാഷ്ട്രീയക്കാരുമൊക്കെയായി നിരവധി പേരായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാനായി നിന്നിരുന്നത്. ലൂസിഫറിലെ ആ രംഗം ചിത്രീകരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ടൊവിനോയുടെ കരിയറിലെ സുപ്രധാനമായ ചിത്രങ്ങളിലൊന്നായി ലൂസിഫര്‍ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുവരെ ലഭിക്കാത്തത്ര കൈയ്യടി ലഭിക്കുമെന്നായിരുന്നു പൃഥ്വിരാജും പറഞ്ഞത്. പൊതുവേദിയില്‍ സംസാരിക്കുന്ന ജതിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. മലയാളം സംസാരിക്കാനും മുണ്ടുടുക്കാനും അറിയാമെന്നുമുള്ള ഡയലോഗും വൈറലായി മാറിയിരുന്നു. കുറച്ച് രംഗങ്ങളിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തന്റെ ഭാഗം മനോഹരമാക്കിയാണ് ടൊവിനോ മടങ്ങിയത്.

ജതിന്‍ രാംദാസിന്റെ വരവ് എങ്ങനെയാണെന്ന് അഭിനയിച്ച് കാണിച്ചുകൊടുക്കുന്ന പൃഥ്വിയെയാണ് വീഡിയോയില്‍ കാണുന്നത്. ക്യാമറ ടീമിനും അദ്ദേഹം കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. നിരവധി പേരാണ് ഈ രംഗത്തിനായി അണിനിരന്നത്. ഷൂട്ടിനിടയില്‍ തമാശ പറഞ്ഞ് ചിരിക്കുന്ന പൃഥ്വിയേയും വീഡിയോയില്‍ കാണാം. ലൂസിഫറിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയില്‍ 14ാമതായി പുറത്തുവന്ന വീഡിയോ കാണാം.


Click it and Unblock the Notifications