തന്നെ ട്രോളിയവനിട്ട് പണി കൊടുത്ത് ടൊവിനോ! കരിങ്കോഴി കുഞ്ഞുങ്ങളുടെ വില്‍പ്പന താരത്തിനുമുണ്ട്!!

താരങ്ങള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാലോ അവരുടെ സിനിമകളിലെ പാട്ട്, ട്രെയിലര്‍ തുടങ്ങിയവയില്‍ എന്തെങ്കിലും അബദ്ധം പറ്റിയാല്‍ പിന്നെ ട്രോളന്മാരുടെ ഇരയായിരിക്കും. മറ്റൊരു വിഷയം കിട്ടുന്നത് വരെ ട്രോളുകള്‍ക്ക് അടിമപ്പെട്ട് കൊണ്ടിരിക്കണം. അടുത്ത കാലത്തായി തങ്ങളെ ട്രോളാന്‍ വരുന്നവരെ തിരിച്ചും ട്രോളുന്നതാണ് കണ്ട് വരുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പല യുവതാരങ്ങളും ആരാധകരോട് സംസാരിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ നടന്‍ ടൊവിനോ തോമസാണ് വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസമാണ് സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ ടൊവിനോ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. ഇതിന് ആരാധകരുടെ ഭാഗത്ത് നിന്നും കൈയടി ലഭിച്ചിരുന്നു.

tovino-thomas

എന്നാല്‍ അതിന് താഴെ ഒരു ആരാധകന്‍ നല്‍കിയ കമന്റാണ് ശ്രദ്ധേയം. പപ്പടവട എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു അയാളുടെ കമന്റ്. ഒപ്പം ആവശ്യമായ ചേരുവകളുടെ ലിസ്റ്റും അദ്ദേഹം കൊടുത്തിരുന്നു. ഇതിന് ടൊവിനോ കൊടുത്ത മറുപടി കരിങ്കോഴിഞ്ഞ് കുഞ്ഞ് ഉണ്ടോ, രണ്ടെണ്ണം എടുക്കാന്‍ എന്ന ട്രോളായിരുന്നു.\

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വൈറലായി കൊണ്ടിരിക്കുന്ന പരസ്യമാണ് കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ഉണ്ടെന്നുള്ളത്. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് മുഴുവന്‍ ഈ പരസ്യമാണ് ആരാധകര്‍ കമന്റായി ഇടുന്നത്. കരിങ്കോഴിഞ്ഞ് കുഞ്ഞ് മാത്രമല്ല ദിനോസര്‍ കുഞ്ഞുങ്ങള്‍ വില്‍ക്കാനുണ്ട്, അത്ഭുതവിളക്ക്, രാജവെമ്പാല തുടങ്ങിയവയെ കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X