For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രളയനന്‍മയുടെ പേരില്‍ 'തീവണ്ടി' കാണില്ലെന്ന് കമന്റ്! ടൊവിനോയുടെ മറുപടി ഇങ്ങനെ! കാണൂ

  By Midhun
  |

  പ്രളയക്കെടുതി കാരണം കേരളം ദുരിതമനുഭവിച്ച സമയത്ത് സഹായങ്ങളുമായി സിനിമാ താരങ്ങളും എത്തിയിരുന്നു, ടൊവിനോ തോമസ് അടക്കമുളള താരങ്ങളായിരുന്നു വിവിധ സ്ഥലങ്ങളിലായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നല്ലൊരു നായകനാണെന്ന് ഈ അവസരത്തില്‍ ടൊവിനോ തെളിയിച്ചിരുന്നു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സജീവമായാണ് അദ്ദേഹം രംഗത്തെത്തിയിരുന്നത്.

  ചെറുപ്പമായി ഞെട്ടിച്ച് ലാലേട്ടന്‍! ഒടിയനിത് മിന്നിക്കാനുളള വരവാണ്! പുതിയ പോസ്റ്റര്‍ വൈറല്‍! കാണൂ

  പച്ചക്കറിയും അരിച്ചാക്കും ചുമന്ന് ക്യാംപിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തുടര്‍ന്ന് ശക്തമായ ആരാധക പിന്തുണയായിരുന്നു അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അതേസമയം സിനിമയുടെ പ്രൊമോഷന്‍ മുന്നില്‍ കണ്ടാണ് ടൊവിനോ ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമല്ലെന്നും മനുഷ്യത്വം കൊണ്ട് മാത്രമാണ് ഇങ്ങനെ ചെയ്തതെന്നും നടന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ടൊവിനോയുടെ പുതിയ ചിത്രം തീവണ്ടിയെക്കുറിച്ച് ആരാധകന്‍ ഇട്ട കമന്റിന് നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

  തീവണ്ടി

  തീവണ്ടി

  ടൊവിനോ തോമസിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ചെയിന്‍ സ്‌മേക്കറുടെ കഥയാണ് പറയുന്നത്. ചിത്രീകരണം ഏറെ നാള്‍ മുന്‍പ് പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ടൊവിനോയുടെ പുതിയ ചിത്രമെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്റ്‌റിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

  നാളെ തിയ്യേറ്ററുകളിലേക്ക്

  നാളെ തിയ്യേറ്ററുകളിലേക്ക്

  പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ ഓണം റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേരളത്തിലെ മഹാപ്രളയം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ടൊവിനോയ്ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്,സൈജു കുറുപ്പ്,സുരഭി ലക്ഷ്മി,സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  ടൊവിനോയ്ക്ക് വന്ന കമന്റ്

  ടൊവിനോയ്ക്ക് വന്ന കമന്റ്

  തീവണ്ടിയുമായി ബന്ധപ്പെട്ട ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഒരു ആരാധകന്‍ കമന്റ് ചെയ്തിരുന്നത്. ആരാധകന്റെ കമന്റ് ഇങ്ങനെ.. "ദുരിത സമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു. പക്ഷേ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല(താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും. ടൊവിനോയുടെ പോസ്റ്റിന് താഴെ ആരാധകന്‍ കുറിച്ചു.

  താരത്തിന്റെ മറുപടി

  താരത്തിന്റെ മറുപടി

  ആരാധകന്റെ കമന്റിന് ഒരു മാസ് മറുപടി തന്നെയായിരുന്നു ടൊവിനോ നല്‍കിയത്. "സത്യം അങ്ങനെയേ പാടുളളു സിനിമ വേറെ ജീവിതം വേറെ,ടൊവിനോ ആരാധകന്റെ കമന്റിന് മറുപടി പറഞ്ഞു. അതേസമയം ടൊവിനോയുടെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെത് മികച്ചൊരു മറുപടിയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വരുന്നുണ്ട്.

  ട്രെയിലര്‍ നല്‍കിയ ആവേശം

  ട്രെയിലര്‍ നല്‍കിയ ആവേശം

  തീവണ്ടിയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ ഉണ്ടായിരുന്നു. ടൊവിനോയുടെ കരിയറിലെ മികച്ചൊരു ചിത്രമായിരിക്കും തീവണ്ടിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

  ജീവാംശമായി ഗാനം

  ജീവാംശമായി ഗാനം

  തീവണ്ടിയുടെതായി പുറത്തിറങ്ങിയ ജീവാംശമായി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.പതിനേഴ് മില്യണിലധികം ആളുകളാണ് ഈ ഗാനം യുടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നായിരുന്നു ഈ ഗാനം പാടിയിരുന്നത്.

  സഹോയ്ക്ക് പിന്നാലെ പ്രഭാസിന്റെ അടുത്ത സിനിമ വരുന്നു! ബിഗ് ബഡ്ജറ്റ് ചിത്രമെത്തുക മൂന്ന് ഭാഷകളില്‍

  കേക്കുകള്‍ക്ക് നടുവില്‍ പുഞ്ചിരിയോടെ അമാലും ദുല്‍ഖറും!പിറന്നാള്‍ ദിനത്തില്‍ ഭാര്യയെ ഞെട്ടിച്ചു! കാണൂ

  English summary
  tovino thomas's mass reply for fan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X