വനിതാ ദിനത്തില്‍ അമ്മയെ മറന്നോയെന്ന് കമന്റ്, മാസ് മറുപടിയുമായി ടൊവിനോ തോമസ്

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് ടൊവിനോ.

നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും തരംഗമാവാറുണ്ട്. സിനിമകള്‍ക്കൊപ്പം കുടുബത്തിനൊപ്പമുളള ചിത്രങ്ങളും ടൊവിനോ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. വനിതാ ദിനത്തില്‍ നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഭാര്യ ലിഡിയ്ക്കും മകള്‍ ഇസയ്ക്കുമൊപ്പമുളള ഒരു ചിത്രമാണ് ടൊവിനോ പോസ്റ്റ് ചെയ്തത്.

തന്നെ എറ്റവും സ്വാധീനിച്ച

തന്നെ എറ്റവും സ്വാധീനിച്ച വനിതയെന്ന ഹാഷ്ടാഗിലാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുളള ചിത്രം ടൊവിനോ പങ്കുവെച്ചത്. ടൊവിനോ ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ ഒരു ആരാധകന്‍ കുറിച്ച കമന്റും അതിന് നടന്‍ നല്‍കിയ മറുപടിയും വൈറലായിരുന്നു. താങ്കളുടെ അമമയ്ക്ക് ജീവിതത്തില്‍ യാതൊരു പ്രാധാന്യവുമില്ലെയെന്നും ഭാര്യ മാത്രമാണോ ജീവിതമെന്നുമാണ് കമന്റ് വന്നത്.

ഇതിന് മറുപടിയായി

ഇതിന് മറുപടിയായി താന്‍ അമ്മയെ ആണ് ആദ്യം ആശംസകള്‍ അറിയിച്ചതെന്ന് ടൊവിനോ പറഞ്ഞു. എന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ല, നേരിട്ട് ഞാന്‍ വിഷ് ചെയ്തിരുന്നു. രാവിലെ ഏണീറ്റ് ആദ്യം ചെയ്തത് അതാണ്. നിങ്ങളുടെ അറിവിലേയ്ക്കായി പറയട്ടെ. എനിക്ക് സോഷ്യല്‍ മീഡിയയ്ക്കപ്പുറത്തേക്ക് ഒരു ജീവിതമുണ്ട്. അത് നിങ്ങളും ഒന്ന് പരീക്ഷിക്കേണ്ടതാണ്. അടിപൊളിയാണത്. ടൊവിനോ കുറിച്ചു.

ഫോറന്‍സിക്ക് ആണ്

ഫോറന്‍സിക്ക് ആണ് ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. സിനിമ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ത്രില്ലര്‍ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് എല്ലായിടത്തും ലഭിച്ചത്. ടൊവിനോയുടെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റായും ചിത്രം മാറി. ഫോറന്‍സിക്കിന് പിന്നാലെ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

സിനിമയുടെ ചിത്രീകരണം

സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗോദയുടെ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് മിന്നല്‍ മുരളി. മിന്നല്‍ മുരളിക്ക് പുറമെ കിലോ മീറ്റേര്‍സ് ആന്‍ഡ് കിലോ മീറ്റേര്‍സ് എന്നൊരു ചിത്രവും നടന്റതായി വരുന്നു. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X