നിങ്ങള്‍ മഴ നനയുമ്പോള്‍ എനിക്കെന്തിന് കുട? വൈറലായി ടൊവിനോ തോമസിന്റെ വീഡിയോ

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുളള നടന്‍മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. ദുല്‍ഖര്‍ സല്‍മാന്‍,നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയവരെ പോലെ തന്നെ മികച്ച സ്വീകാര്യത ടൊവിനോയ്ക്കും ലഭിക്കാറുണ്ട്. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഇക്കൊല്ലം ടൊവിനോയുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ലൂസിഫറിലെ ടൊവിനോയുടെ മാസ് ഡയലോഗും ഏങ്ങും തരംഗമാകുകയും ചെയ്തു.

കൈനിറയെ ചിത്രങ്ങളുമായിട്ടാണ്

കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ ഇക്കൊല്ലവും മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ ടൊവിനോ തോമസ് പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഒരു വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനത്തിനായി ടൊവിനോ മഴയത്ത് എത്തിയപ്പോഴുളള വീഡിയോ ആയിരുന്നു മലയാളത്തിന്റെ സൂപ്പര്‍മാന്റെതായി വൈറലായി മാറിയിരുന്നത്.

ടൊവിനോയെ ഒരു നോക്ക്

ടൊവിനോയെ ഒരു നോക്ക് കാണുവാനായി നിരവധി ആരാധകരായിരുന്നു ഇവിടെ തടിച്ചുകൂടിയിരുന്നത്. തന്നെ കാണാനായി മഴ നനഞ്ഞ് കാത്തിരുന്ന ആരാധകരോട് ടൊവിനോ പറഞ്ഞ സ്‌നേഹ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായികൊണ്ടിരിക്കുന്നത്. മഴ വന്നപ്പോള്‍ എല്ലാവരും പോയികാണും എന്നാണോര്‍ത്തത്. പക്ഷേ ഈ സ്‌നേഹം ഭയങ്കരമായ സന്തോഷമാണ് എനിക്ക് നല്‍കുന്നത്.

നിങ്ങള്‍ മഴ കൊളളുമ്പോള്‍

നിങ്ങള്‍ മഴ കൊളളുമ്പോള്‍ എനിക്കെന്തിനാണ് കുട? ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോകുന്നില്ല. അല്ലേ, വല്ലപ്പോഴുമല്ലേ മഴ കൊളളുന്നത്. രസമല്ലേ, മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി. ആരാധകരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ ടൊവിനോ തോമസ് വേദിയില്‍ നിന്നുകൊണ്ട് പറഞ്ഞു. ഓപ്പണ്‍ സ്റ്റേജില്‍ വെച്ചായിരുന്നു കടയുടെ ഉദ്ഘാടനം നടന്ന്.

അപ്രതീക്ഷിത മഴയില്‍

അപ്രതീക്ഷിത മഴയില്‍ വേദിയും കാത്തിരുന്നവരുമെല്ലാം നനഞ്ഞെങ്കിലും എല്ലാവരും ടൊവിനോയുടെ വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എറ്റവുമൊടുവിലായി നടന്‍ അവിടെ എത്തിയതോടെ ആരാധകര്‍ അത് ആഘോഷമാക്കുകയായിരുന്നു. മഴയത്ത് ചൂടാന്‍ കുട നല്‍കിയെങ്കിലും ആരാധകര്‍ നനയുന്നത് കണ്ട് തനിക്ക് വേണ്ടെന്ന് ടൊവിനോ തുറന്നു പറയുകയായിരുന്നു.

ടൊവിനോയുടെ മനസിന്

ടൊവിനോയുടെ മനസിന് കൈയ്യടിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. താരജാഡകളൊന്നുമില്ലാതെ ജനങ്ങളോട് ഇടപെടുന്ന താരത്തിന്റെ രീതിയാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ആരാധകരില്‍ ഒരാളെ സ്റ്റേജിലേക്ക് പിടിച്ചുകയറ്റിയതും കൈയ്യിലുണ്ടായിരുന്ന പൊന്നാട തന്റെ മേല്‍ അണിയിക്കാന്‍ ടൊവിനോ ആരാധകന് അവസരം നല്‍കിയതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X