മിന്നല്‍ മുരളിയുടെ കാലടിയിലെ സെറ്റ് പൊളിച്ചുനീക്കി! പൊളിച്ചത് ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം
ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിക്കായി പണിത കാലടിയിലെ സെറ്റ് സിനിമ പ്രവര്‍ത്തകര്‍ തന്നെ പൊളിച്ചുനീക്കി. കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെളളം കയറാനുളള സാധ്യത കണക്കിലെടുത്താണ് നടപടി. കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം സിനിമാ പ്രവര്‍ത്തകരാണ് സെറ്റ് പൊളിച്ച് മാറ്റുന്നത്. ആലുവ ക്ഷേത്രത്തിനടുത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് പൊളിച്ച് മാറ്റിയത്.

നേരത്തെ കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. രാഷ്ട്രീയ ബജ്രംഗ്ദള്‍ ജില്ലാ പ്രസിഡണ്ട് കാരി സതീഷ് അടക്കമുളളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും, ഫെഫ്കയും ആലുവ റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
ഐപിസി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരുന്നത്. രതീഷിന്റെ ഗുഡാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്ന് പോലീസിന്റെ കണ്ടെത്തിയിരുന്നു. മാര്‍ച്ചിലായിരുന്നു മിന്നല്‍ മുരളിക്ക് വേണ്ടിയുളള ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് കാലടിയില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ലോക് ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് ഒരു സംഘം ആളുകള്‍ സെറ്റ് അടിച്ചുതകര്‍ത്തത്.
കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗുഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസടുത്തിരുന്നത്. സിനിമയുടെ ക്ലൈമാക്സ് അടക്കം പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനായി നിര്മ്മിച്ച സെറ്റായിരുന്നു ഇത്. മതവികാരം വൃണപ്പെട്ടു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സെറ്റ് തകര്‍ക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇരുപത് കോടിയോളം മുതല്‍ മുടക്കില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ തുടങ്ങിയവരെല്ലാം പ്രതികരണവുമായി എത്തിയിരുന്നു. കുടാതെ മലയാള സിനിമാ ലോകം ഒന്നടങ്കം ഇവര്‍ക്ക് പിന്തുണയുമായി എത്തി.


Click it and Unblock the Notifications











