ടൊവിനോയുടെ മിന്നല്‍ മുരളിക്ക് 125 ദിവസത്തെ ഷൂട്ടിംഗ്? സിനിമ മറ്റ് ഭാഷകളിലും എത്തും

By Midhun Raj

ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. സൂപ്പര്‍ഹിറ്റ് സിനിമയുടെ വിജയം ഇരുവരുടെയും കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഗോദയ്ക്ക് ശേഷമുളള ഇവരുടെ പുതിയ ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചത്. മിന്നല്‍ മുരളി എന്ന് പേരിട്ട സിനിമയുടെ ആദ്യ പോസ്റ്റര്‍ ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു പുറത്തുവിട്ടിരുന്നത്. ചിത്രത്തില്‍ സൂപ്പര്‍ഹീറോ വേഷത്തിലാണ് ടൊവിനോ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

tovino thomas-basil joseph

അതേസമയം പ്രീ പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. 125 ദിവസത്തെ ഷൂട്ടിംഗ് സിനിമയ്ക്കുണ്ടാവുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. വയനാട്, കര്‍ണാടകയിലെ ഉമ്മിക്കുപ്പ തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ എത്തുമെന്നും അറിയുന്നു. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ വ്‌ലാഡ് റിംബര്‍ഗ് ആണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഡിസംബര്‍ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. അരുണ്‍, ജസ്റ്റിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മിന്നല്‍ മുരളിയുടെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.

Read more about: tovino thomas basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X