ടൊവിനോയുടെ മിന്നല്‍ മുരളി ടീസര്‍ തരംഗമാവുന്നു! ആവേശംകൊളളിച്ച് തനിനാടന്‍ സൂപ്പര്‍ഹീറോ

By Midhun Raj

ടൊവിനോ തോമസ് സൂപ്പര്‍ഹീറോയാകുന്ന മിന്നല്‍ മുരളി ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ തിരുവോണ ദിനത്തിലാണ് പുറത്തിറങ്ങിയത്. അഞ്ച് ഭാഷകളിലായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടീസറുകള്‍ സൂപ്പര്‍താരങ്ങളാണ് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. യൂടൂബ് ട്രെന്‍ഡിംഗില്‍ രണ്ടാമതായ മലയാളം ടീസര്‍ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മിന്നല്‍ മുരളിയെന്ന തനിനാടന്‍ സൂപ്പര്‍ഹീറോ റോളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് എത്തുന്നത്.

Recommended Video

MINNAL MURALI (Malayalam) - Official Teaser Reaction | Tovino Thomas | FilmiBeat Malayalam

minnalmurali

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ മാത്യൂ, അരുണ്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മിന്നല്‍ മുരളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതവും സമീര്‍ താഹിര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ടൊവിനോ തോമസിനൊപ്പം തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴില്‍ ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഗുരു സോമസുന്ദരം. മുന്‍പ് മലയാളത്തില്‍ കോഹിന്നൂര്‍, അഞ്ച് സുന്ദരികള്‍ എന്നീ ചിത്രങ്ങളിലും നടന്‍ അഭിനയിച്ചിരുന്നു.

സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ്, ബിജു കുട്ടന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ ആദ്യ ഷെഡ്യള്‍ വയനാട്ടിലായിരുന്നു പൂര്‍ത്തിയായിരുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുളള മിന്നല്‍ മുരളിയിലെ രണ്ട് സംഘടന രംഗങ്ങള്‍ ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗ് ആണ് ഒരുക്കുന്നത്. മനു ജഗതാണ് മിന്നല്‍ മുരളിയുടെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. വിഎഫ്ക്ട്‌സിനും ഏറെ പ്രാധാന്യമുളള ചിത്രത്തിന്റെ വിഎഫക്ട്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

അതേസമയം ഗോദയുടെ വന്‍വിജയത്തിന് പിന്നാലെയാണ് ടൊവിനോയും ബേസില്‍ ജോസഫും മിന്നല്‍ മുരളിയുമായി എത്തുന്നത്. കുഞ്ഞിരാമായണം ആയിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആദ്യ രണ്ട് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകന്‌റെ മൂന്നാമത്തെ സിനിമയ്ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ടൊവിനോ തോമസിന്‌റെതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് മിന്നല്‍ മുരളി.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X