ടൊവിനോ തോമസ് ചിത്രം മറഡോണയുടെ കിടിലന്‍ മേക്കിങ് വീഡിയോ പുറത്ത്! കാണൂ
ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലെത്തിയ വിജയ ചിത്രമാണ് മറഡോണ. ആദ്യ ദിനം മുതല്‍ റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മറഡോണയെന്നായിരുന്നു ചിത്രം കണ്ട ആളുകളെല്ലാം തന്നെ അഭിപ്രായപ്പെട്ടിരുന്നത്.
നവാഗത സംവിധായകനായ വിഷ്ണു നാരായണനാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ മറഡോണയുടെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. ടൊവിനോ തോമസ് തന്നെയായിരുന്നു ചിത്രത്തിന്റെ മേക്കിങ് വീഡിയോ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് മറഡോണ. മായാനദിക്കു ശേഷം ടൊവിനോയ്ക്ക് ലഭിച്ച മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായി മറഡോണ മാറിയിരുന്നു. പുതുമുഖ നടി ശരണ്യാ നായരായിരുന്നു ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയിരുന്നത്.
ശരണ്യയ്ക്കു പുറമെ ചെമ്പന്‍ വിനോദ് ജോസ്,ടിറ്റോ വില്‍സണ്‍,കിച്ചു ടെല്ലസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഒരു പഴയ ബോംബ് കഥ, കൂടെ എന്നീ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മറഡോണ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ആദ്യദിനം മുതല്‍ മോശമില്ലാത്ത കളക്ഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











