'അന്വേഷിപ്പിന്‍ കണ്ടെത്തും', പിറന്നാള്‍ ദിനത്തില്‍ ടൊവിനോ ചിത്രത്തിന്‌റെ ടൈറ്റില്‍ പോസ്റ്റര്‍

By Midhun Raj

ടൊവിനോ തോമസ് നായകനാവുന്ന എറ്റവും പുതിയ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്റെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ എടുക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. തീയറ്റര്‍ ഓഫ് ഡ്രീംസാണ് സിനിമ നിര്‍മ്മിക്കുന്നത്.

tovinothomas

അങ്കമാലി ഡയറീസ്, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചെയ്യുന്നു. സൈജു ശ്രീധരനാണ് സിനിമയുടെ എഡിറ്റിങ്ങ്. മോഹന്‍ദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ടോവിനോയ്ക്ക് ഒപ്പം പ്രഗത്ഭരായ 60 ഓളം അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്.

അതേസമയം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് ടൊവിനോ തോമസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിരുവോണ ദിനത്തില്‍ എഷ്യാനെറ്റിലായിരുന്നു സിനിമ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയും ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ്. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. മിന്നല്‍ മുരളിക്ക് പുറമെ കള, കാണെ കാണെ, വഴക്ക്, നാരദന്‍, വരവ് എന്നീ ചിത്രങ്ങളും നടന്റെതായി വരാനിരിക്കുന്ന സിനിമകളാണ്.

Recommended Video

ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X