കുടുംബത്തിനൊപ്പം ടൊവിനോയുടെ പുതിയ മനോഹര ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ടൊവിനോ സിനിമകളില്‍ അഭിനയിച്ചിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. സിനിമകള്‍ക്കൊപ്പം കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളും ടൊവിനോ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു.

അടുത്തിടെയാണ് ടൊവിനോയുടെയും ലിഡിയയുടെയും ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് എത്തിയത്. ടഹാന്‍ ടൊവിനോ എന്നാണ് മകന് നടന്‍ പേരിട്ടത്. ഇസയുടെ അനിയന്‍കുട്ടന്റെ ചിത്രങ്ങളെല്ലാം തന്നെ ടൊവിനോ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. അതേസമയം നടന്‌റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.
ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുടുംബത്തിനൊപ്പം ഒരു ഹോട്ടല്‍ റൂമില്‍ നിന്നെടുത്ത ഫോട്ടോയാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നടന്റെ മാനേജര്‍ ഹരികൃഷ്ണനാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ടൊവിനോയുടെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കുടുംബത്തിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ മുന്‍പും നിരവധി തവണ ടൊവിനോ പങ്കുവെച്ചിരുന്നു. മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെ കാണെ എന്ന ചിത്രത്തിലാണ് നിലവില്‍ ടൊവിനോ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കാണെ കാണെയ്ക്ക് പുറമെ രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന കളയും ടൊവിനോയുടെ പുതിയ ചിത്രമാണ്. കൂടാതെ മിന്നല്‍ മുരളി നടന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ നോക്കികാണുന്ന ചിത്രമാണ്. നാടന്‍ സൂപ്പര്‍ഹീറോ ആയി ടൊവിനോ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.


Click it and Unblock the Notifications