twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോയും പൃഥ്വിരാജും തമ്മിലാണ് മത്സരം! രണവും തീവണ്ടിയും മാത്രമല്ല അഡാറ് സിനിമകള്‍ വേറെയും വരാനുണ്ട്

    |

    ടൊവിനോ തോമസിന് വിജയ സിനിമകളുടെ ഘോഷയാത്രയാണ്. ഫെല്ലിനി ടിപിയുടെ സംവിധാനത്തിലെത്തിയ തീവണ്ടിയായിരുന്നു ടൊവിനോ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. സെപ്റ്റംബര്‍ ഏഴിനായിരുന്നു തീവണ്ടി റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയാണ് തീവണ്ടിയുടെ യാത്ര.

    ബിഗ് ബോസ് കള്ളകളിയാണ്! ഫൈനലിലെത്തിയവര്‍ യോഗ്യതയില്ലാത്തവര്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം!! ബിഗ് ബോസ് കള്ളകളിയാണ്! ഫൈനലിലെത്തിയവര്‍ യോഗ്യതയില്ലാത്തവര്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം!!

    നവംബറില്‍ ടൊവിനോയുടെ മറ്റൊരു സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനാണ് നവംബര്‍ 9 ന് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നിമിഷ സജയനും അനു സിത്താരയുമാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരാവുന്നത്. അജയന്‍ എന്നൊരു കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

    tovino-thomas

    നെടുമുടി വേണു, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, സിദ്ദിഖ്, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, പശുപതി, ജി. സുരേഷ് കുമാര്‍, മഞ്ജുവാണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വി സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജീവന്‍ ജോബാണ് കഥ, തിരക്കഥ, സംഭാഷണമൊരുക്കിയിരിക്കുന്നത്.

    വല്ലാത്ത ചതിയായി പോയി! ബിഗ് ബോസില്‍ നിന്നും അടുത്തതായി പുറത്ത് പോവുന്നത് ഇവരാണ്! സാബുവിന്റെ കാര്യം?വല്ലാത്ത ചതിയായി പോയി! ബിഗ് ബോസില്‍ നിന്നും അടുത്തതായി പുറത്ത് പോവുന്നത് ഇവരാണ്! സാബുവിന്റെ കാര്യം?

    പൃഥ്വിരാജിന്റെ രണം സെപ്റ്റംബര്‍ ആറിന് എത്തിയപ്പോള്‍ തൊട്ട് പിന്നാലെയായിരുന്നു തീവണ്ടിയെത്തിയത്. ഇപ്പോള്‍ ഒരു കുപ്രസിദ്ധ പയ്യന് പിന്നാലെ തന്നെ പൃഥ്വിരാജിന്റെ സിനിമയും റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീനസ് മുഹമ്മദിന്റെ സംവിധാനത്തിലെത്തുന്ന സയന്‍സ് ഫിഷന്‍ ചിത്രമായ നയന്‍ ആണ് നവംബറില്‍ തിയറ്ററുകളിലേക്ക് എത്തുന്ന പൃഥ്വിരാജ് ചിത്രം.

    English summary
    Tovino Thomas's Next Movie To Come Out In The Theatres In November!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X