twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാക്കി ടൊവിനോ തോമസ്! പുതിയ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്! സത്യമെന്ത്?

    |

    Recommended Video

    ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാകുന്നു | filmibeat Malayalam

    ഹിറ്റ് സിനിമകളിറക്കി ടൊവിനോ തോമസ് അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷമെത്തിയ ആമി, അഭിയുടെ കഥ അനുവിന്റെയും, മറഡോണ, തീവണ്ടി, എന്നീ സിനിമകളെല്ലാം തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇനി അണിയറയില്‍ നിരവധി സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ളത്. അതിനൊപ്പം മറ്റൊരു സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുകയാണ്.

     മഞ്ജു വാര്യര്‍ അവള്‍ക്കൊപ്പമാണോ? മഞ്ജുവിന്റെ അസാന്നിധ്യം ഇതിനാൽ! വെളിപ്പെടുത്തലുമായി റിമ കല്ലിങ്കല്‍ മഞ്ജു വാര്യര്‍ അവള്‍ക്കൊപ്പമാണോ? മഞ്ജുവിന്റെ അസാന്നിധ്യം ഇതിനാൽ! വെളിപ്പെടുത്തലുമായി റിമ കല്ലിങ്കല്‍

    ടൊവിനോ നായകനാവാന്‍ പോവുന്ന പുതിയ സിനിമയുടെ പ്രത്യേകത മോഹന്‍ലാലിന്റെ പ്രശസ്തമായൊരു ഡയലോഗാണ് സിനിമയുടെ പേരാവുന്നത് എന്നതാണ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് മോഹന്‍ലാല്‍ പറയുന്നത്. ആ ഡയലോഗ് ശ്രദ്ധേയമായിരുന്നു.

    Tovino-thomas

    ടൊവിനോയെ നായകനാക്കി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണെന്നാണ് റിപ്പോർട്ട്. 2 പെണ്‍കുട്ടികള്‍ എന്ന സിനിമയ്ക്ക് ശേഷം ജിയോ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദീപു പ്രദീപുമായി ചേര്‍ന്ന് ജിയോ ബേബിയാണ് തിരക്കഥ ഒരുക്കുന്നതും. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരനായ യുവാവായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. എന്നാൽ സിനിമയെ കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    ശരിക്കും അമ്മയിലെ പൊട്ടിത്തെറി ഇനിയാണ്! മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം, സത്യം തുറന്ന് പറഞ്ഞ് ദിലീപ്ശരിക്കും അമ്മയിലെ പൊട്ടിത്തെറി ഇനിയാണ്! മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം, സത്യം തുറന്ന് പറഞ്ഞ് ദിലീപ്

    നിലവില്‍ ലൂസിഫര്‍, ഒരു കുപ്രിദ്ധ പയ്യന്‍, ലൂക്കാ, ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടൂ, എന്റെ ഉമ്മാന്റെ പേര്, മാരി 2, കല്‍ക്കി, വൈറസ്, എന്നീ സിനിമകളാണ് അണിയറയിലുള്ളത്. ഒരു കുപ്രിദ്ധ പയ്യന്‍ നവംബര്‍ 9 ന് റിലീസിനൊരുങ്ങുകയാണ്. ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മറ്റ് സിനിമകളും പിന്നാലെ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    English summary
    Tovino Thomas's next movie named Mohanlal's hit dialogue?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X