ഒരു കുപ്രസിദ്ധ പയ്യനായി ടൊവിനോ തോമസ്! ടീസര്‍ പുറത്ത്! കാണൂ

By Midhun

Recommended Video

കുപ്രസിദ്ധ പയ്യന്റെ ടീസര്‍ | filmibeat Malayalam

കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി ഈ വര്‍ഷവും അണിയറയില്‍ ഒരുങ്ങുന്നത്. നായകനടനായി അരങ്ങേറിയ ശേഷം ശ്രദ്ധേയ ചിത്രങ്ങള്‍ താരത്തിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.കഴിഞ്ഞ വര്‍ഷം മായാനദി എന്ന ഹിറ്റ് ചിത്രമായിരുന്നു ടൊവിനോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

മായാനദിക്ക് ശേഷം മഞ്ജുവാര്യരുടെ ആമി എന്ന ചിത്രത്തില്‍ എത്തിയ ടൊവിനോ അഭിയും അനുവും എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു. തമിഴിനു പുറമെ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ഒരു കുപ്രസിദ്ധ പയ്യന്‍

ഒരു കുപ്രസിദ്ധ പയ്യന്‍

തീവണ്ടി,മറഡോണ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവിനോ മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തില്‍ പാല്‍ക്കാരന്‍ അജയന്‍ എന്നൊരു കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്നൊരു ചിത്രമായിരിക്കുമിതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. ടൊവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന റിലീസുകളിലൊന്നു കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യന്‍.

മധുപാലിന്റെ സംവിധാനം

മധുപാലിന്റെ സംവിധാനം

നടനായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് മധുപാല്‍. തലപ്പാവ്, ഒഴിമുറി എന്നീ രണ്ട് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു തലപ്പാവ്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. തലപ്പാവ് പോലെ തന്നെ ഒഴിമുറിയും കലാമൂല്യമുളള ഒരു സിനിമയായാണ് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ടൊവിനോയുടെ കുപ്രസിദ്ധ പയ്യന്‍ സംവിധാനം ചെയ്യുന്നത് മധുപാലാണ്. മധുപാലിന്റെ സംവിധാനവും ടൊവിനോയുടെ അഭിനയപ്രകടനത്തിനുമായാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്

ചിത്രത്തിലെ നായികമാര്‍

ചിത്രത്തിലെ നായികമാര്‍

മലയാളത്തില്‍ ശ്രദ്ധേയരായ യുവനടിമാരായ നിമിഷ സജ്ജയനും അനുസിത്താരയുമാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. ഹന്ന എലിസബത്ത് എന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിമിഷ എത്തുന്നത്. ക്യാപ്റ്റന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ തിരക്കേറിയ അനുസിത്താരയും ചിത്രത്തിലൊരു വ്യത്യസ്ഥ വേഷത്തിലാണ് എത്തുന്നത്. ജലജ എന്ന കഥാപാത്രമായാണ് അനു ഈ ചിത്രത്തില്‍ എത്തുന്നത്.

മറ്റു പ്രധാന താരങ്ങള്‍

മറ്റു പ്രധാന താരങ്ങള്‍

ഇവര്‍ക്കു പുറമെ നടന്‍ സിദ്ധിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, നെടുമുടി വേണു,ബാലു വര്‍ഗീസ്,ശരണ്യ പൊന്‍വര്‍ണന്‍, ശ്വേതാ മേനോന്‍ തുടങ്ങിയവരും ഒരു കുപ്രസിദ്ധ പയ്യനില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വി സിനിമാസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജീവന്‍ ജോബ് തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിന് ഒസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. നൗഷാദ് ഷറീഫ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

ടീസര്‍

ടീസര്‍

ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. നായകന്‍ ടൊവിനോ തോമസ് തന്നെയായിരുന്നു ചിത്രത്തിന്റെ ടീസര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. ചിത്രത്തിലെ കുറച്ച് രംഗങ്ങളും അണിയറപ്രവര്‍ത്തകരെയുമാണ് ടീസറില്‍ കാണിച്ചിരുന്നത്. ടീസറില്‍ ടൊവിനോ റംസാന്‍ ആശംസകള്‍ അറിയിക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീസര്‍ കാണൂ

ടീസര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X