twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു തല്ല് കഴിഞ്ഞാല്‍ ക്ഷീണിക്കില്ലെ, ഇത്ര സ്റ്റാമിന എവിടുന്നു കിട്ടുന്നു, ടൊവിനോയുടെ മറുപടി

    By Midhun Raj
    |

    ടൊവിനോ തോമസ്-രോഹിത്ത് വിഎസ് കൂട്ടുകെട്ടില്‍ വന്ന കള മികച്ച പ്രതികരണമാണ് നേടിയത്. തിയ്യേറ്റര്‍ റിലീസിനേക്കാള്‍ സിനിമ ഒടിടിയില്‍ എത്തിയപ്പോഴായിരുന്നു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ടൊവിനോയ്‌ക്കൊപ്പം സുമേഷ് മൂര്‍ എന്ന നടനും മല്‍സരിച്ചഭിനയിച്ച ചിത്രമായിരുന്നു കള. അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന്‍ രോഹിത്ത് വിഎസ് പുതിയ ചിത്രവുമായി എത്തിയത്. ലാല്‍, ദിവ്യ പിളള, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ബിബിന്‍ പെരുമ്പിളിക്കുന്നേല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

    നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    ടൊവിനോയും സുമേഷും തമ്മിലുളള സംഘടന രംഗങ്ങള്‍ തന്നെയായിരുന്നു കളയില്‍ എല്ലാവരെയും അമ്പരിപ്പിച്ചത്. ഒടിടി റിലീസിന് ശേഷം മറ്റ് ഭാഷക്കാരും സിനിമ ഏറ്റെടുത്തിരുന്നു. അതേസമയം കളയിലെ സംഘടന രംഗങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ടൊവിനോ തോമസ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ക്ക് നടന്‌റെ മറുപടി വന്നത്.

    തല്ല് കഴിഞ്ഞിട്ടും ഇവരെന്താ ക്ഷീണിക്കില്ലെ

    തല്ല് കഴിഞ്ഞിട്ടും ഇവരെന്താ ക്ഷീണിക്കില്ലെ, രണ്ട് പേരും വലിയ കുഴപ്പമൊന്നുമില്ലാതെ പിന്നെയും വരുന്നത് എങ്ങനെ എന്നിങ്ങനെയുളള സംശയങ്ങള്‍ക്കായിരുന്നു ടൊവിനോ തോമസിന്റെ മറുപടി വന്നത്. സംഘടന രംഗങ്ങള്‍ക്ക് ശേഷം പിന്നെയും തല്ലുണ്ടാക്കാന്‍ കഥാപാത്രങ്ങള്‍ക്ക് സ്റ്റാമിനയുണ്ടാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് ടൊവിനോ പറയുന്നത്.

    ഇത്തരം കാര്യങ്ങള്‍ വിദേശ സിനിമകളില്‍

    ഇത്തരം കാര്യങ്ങള്‍ വിദേശ സിനിമകളില്‍ കാണുമ്പോള്‍ എല്ലാവരും അംഗീകരിക്കാറുണ്ടല്ലോ എന്നും ടൊവിനോ പറയുന്നു. ഉദാഹരണത്തിന് ദ റെയ്ഡ് പോലുളള സിനിമകളില്‍, മലയാളത്തില്‍ ഇത് അംഗീകരിക്കാന്‍ മാത്രം എന്തിനാണ് മടിക്കുന്നത് എന്ന് ടൊവിനോ ചോദിച്ചു. ഇതെല്ലാം സിനിമ നല്‍കുന്ന സ്വാതന്ത്ര്യമാണെന്നും കള 100 ശതമാനം റിയല്‍ ആയി പിടിച്ചിരുന്നെങ്കില്‍ രണ്ട് മണിക്കൂറൊന്നും സിനിമ കാണില്ലെന്നു ടൊവിനോ തോമസ് പറഞ്ഞു അഞ്ച് മിനിറ്റില്‍ ഈ രണ്ട് കഥാപാത്രങ്ങളും മരിച്ചുകിടന്നേനെ, അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

    അതേസമയം ദിവ്യ പിളളയാണ് ചിത്രത്തില്‍

    അതേസമയം ദിവ്യ പിളളയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയത്. ടൊവിനോ അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രത്തിന്‌റെ ഭാര്യ ദിവ്യയായി നടി അഭിനയിച്ചു. കളയുടെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാളാണ് ടൊവിനോ തോമസ്. യദു പുഷ്പാകരനും രോഹിത്ത് വിഎസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും ചെയ്തു.

    Recommended Video

    Kala Movie Theatre Response | FilmiBeat Malayalam
    മാര്‍ച്ച് 25നായിരുന്നു കള

    മാര്‍ച്ച് 25നായിരുന്നു കള തിയ്യേറ്ററുകളിലെത്തിയത്. ടൊവിനോയുടെയും സുമേഷ് മൂറിന്‌റെയും പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. ഒപ്പം നിരൂപക പ്രശംസകളും സിനിമ നേടിയെടുത്തിരുന്നു. കോവിഡ് സാഹചര്യത്തില്‍ കളയ്ക്ക് തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ കുറവായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്.

    Read more about: tovino thomas rohith vs
    English summary
    tovino thomas's reaction on social media comments about kala movie fight scenes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X