വൈറസിന്‍റെ പരസ്യമല്ലേ? ജാഗ്രത നിര്‍ദേശവുമായെത്തിയ ടൊവിനോയ്ക്ക് വിമര്‍ശനം! കിടിലന്‍ മറുപടിയുമായി താരം
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ടൊവിനോ തോമസ്. സിനിമാവിശേഷങ്ങളും കാലികപ്രസ്‌കതമായ കാര്യങ്ങളിലെ തന്റെ അഭിപ്രായവുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. നിലപാടുകള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അനാവശ്യമായ ഇടപെടലുകളുമായെത്തുന്നവര്‍ക്ക് കൃത്യമായ മറുപടിയും നല്‍കാറുണ്ട് അദ്ദേഹം. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പും മെഡിക്കല്‍ സംഘവുമൊക്കെ എത്തിയിരുന്നു. ആളുകള്‍ക്ക് ഉപയോഗപ്രദമാവുന്ന തരത്തിലുള്ള പോസ്റ്റുകളുമായി താരങ്ങളും എത്തുന്നുണ്ട്.
നിപ വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ജാഗ്രത നിര്‍ദേശം ടൊവിനോയും പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പോസ്റ്റ് ചെയ്തത്. ബോധവത്ക്കരണ പോസ്റ്റുമായെത്തിയ ടൊവിനോയുടെ പോസ്റ്റിനെ വിമര്‍ശിച്ചെത്തിയവരും കുറവല്ലായിരുന്നു. വൈറസ് സിനിമയുടെ പരസ്യമല്ലേ ഇതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് മറുപടിയുമായി താരമെത്തിയത്. ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ താങ്കള്‍ സിനിമ കാണേണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുള്ളത്.

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ സുപ്രധാന കഥാപാത്രമായി ടൊവിനോയും എത്തുന്നുണ്ട്. ജൂണ്‍ 7ന് സിനിമയെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് മാറ്റുമോയെന്ന കാര്യത്തെക്കുറിച്ച് ആരാഞ്ഞും ആരാധകരെത്തിയിരുന്നു. ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ടൊവിനോയ്ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ താരത്തോട് സിനിമയ്ക്ക് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയല്ലേ ഇറങ്ങിയതെന്നായിരുന്നു അന്ന് ചോദിച്ചത്. ടൊവിനോയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications