ഇന്‍സ്റ്റഗ്രാമില്‍ തന്നെ കളിയാക്കിയ ആള്‍ക്ക് കിടിലന്‍ മറുപടിയുമായി ടൊവിനോ! പോസ്റ്റ് വൈറല്‍
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുളള യുവതാരമാണ് ടൊവിനോ തോമസ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടും സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ രേഖപ്പെടുത്താനും ടൊവിനോ എത്താറുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയും താരമെപ്പോഴും നല്‍കാറുണ്ട്. നല്ല ചോദ്യങ്ങള്‍ക്കു നല്ല മറുപടിയും കളിയാക്കിയുളള ചോദ്യങ്ങള്‍ക്കും അത്തരത്തിലുമാണ് നടന്‍ മറുപടി പറയാറുളളത്.
ഇത്തവണ ഒരു ആരാധകന്‍ കളിയാക്കുന്ന രീതിയില്‍ കമന്റിട്ടപ്പോള്‍ ടൊവിനോയുടെ മറുപടി കമന്റ് വൈറലായി മാറിയിരുന്നു. ജിമ്മില്‍ നിന്ന് കാലിനുളള വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുളള ഒരു ചിത്രമായിരുന്നു ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റിനു താഴെയായിട്ടാണ് ഒരാള്‍ അല്പം കളിയാക്കി കൊണ്ടുളള ഒരു കമന്റിട്ടിരുന്നത്.

എന്താ അച്ചായാ നീര് വന്നോ കാലിനു എന്നായിരുന്നു ഇയാള്‍ കമന്റിട്ടിരുന്നത്. ഇതിനു മറുപടിയായി വൗ പുതിയ കോമഡി ആണല്ലോ താങ്കള്‍ പറഞ്ഞത് എന്നും താങ്കളുടെ കോമഡി വളരെ ഫ്രഷ് ആണല്ലോ എന്നും ടൊവിനോ തിരിച്ചു കളിയാക്കി. ആദ്യമായിട്ടാണ് താന്‍ ഈ കോമഡി കേള്‍ക്കുന്നതെന്നും ഇത്രേം കാലം ജിമ്മില്‍ പോയിട്ടും ആരും തന്നോട് പറഞ്ഞിട്ടില്ലാത്ത വണ്ടര്‍ഫുള്‍ കോമഡി ആണിതെന്നും ടൊവിനോ അയാള്‍ക്ക് മറുപടി നല്‍കി. ഏതായാലും ടൊവിനോയുടെ മാസ് റിപ്ലൈ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications