സൂപ്പര്‍സ്റ്റാര്‍ പദവി വേണ്ട! നല്ല നടനായി മാത്രം കണ്ടാല്‍ മതി! തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിക്കാന്‍ ടൊവിനോക്ക് സാധിച്ചിരുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്.
ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ മായാനദിക്ക് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ മായാനദിയില്‍ മാത്തന്‍ എന്ന കഥാപാത്രത്തെ നടന്‍ മികവുറ്റതാക്കിയെന്നായിരുന്നു പ്രേക്ഷകര് ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.

മായാനദിക്ക് ശേഷം ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. ചിത്രത്തിന്റെ വിശേഷങ്ങളുമായി ടൊവിനോ ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ആരാധകരില്‍ ഒരാളുടെ പുകഴ്ത്തലിന് ടൊവിനോ പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. ടൊവിനോ മലയാള സിനിമയുടെ ഭാവി സൂപ്പര്‍ താരമാണെന്നായിരുന്നു ആരാധകരില്‍ ഒരാള്‍ കമന്റിട്ടിരുന്നത്.

ഇതിന് മറുപടിയായി 'തനിക്ക് സൂപ്പര്‍സ്റ്റാറാകാന്‍ താല്‍പര്യമില്ലെന്നും എന്ന സ്‌നേഹിക്കുന്നവര്‍ ഒരു നടനായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് ടൊവിനോ പറഞ്ഞത്.'സൂപ്പര്‍ താര പദവി ഇല്ലാതിരിക്കുന്നതാണ് എനിക്ക് ഇഷ്ടമുളള തരം സിനിമകള്‍ ചെയ്യാന്‍ നല്ലത് എന്നാണ് വിശ്വസിക്കുന്നത്.

നിങ്ങളെല്ലാവരും എന്നെ ഒരു നല്ല നടനായി അംഗീകരിക്കുകയും ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ കാണുകയും ചെയ്താല്‍ മതി' ടൊവിനോ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേസമയം അഭിയുടെ കഥ അനുവിന്റെയും ചിത്രത്തിന് പുറമെ തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ടൊവിനോയുടെതായി റിലീസ് ചെയ്യാനിരിക്കുന്നവയാണ്.


Click it and Unblock the Notifications