ടൊവിനോയുടെ തീവണ്ടി വിജയകുതിപ്പ് തുടരുന്നു! ചിത്രത്തിലെ കിടിലന്‍ റൊമാന്റിക്ക് സീന്‍ പുറത്ത്! കാണൂ
ടൊവിനോ തോമസിന്റെ തീവണ്ടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. നടന്റെ കരിയറിലെ വലിയ വിജയചിത്രങ്ങളിലൊന്നായി സിനിമ നേരത്തെ മാറിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഹൗസ്ഫുള്‍ ഷോകളുമായിട്ടായിരുന്നു തീവണ്ടി മുന്നേറിയിരുന്നത്. ടൊവിനോയുടെ മികച്ച പ്രകടനത്തിനൊപ്പം സംവിധായകന്റെ മികവും എല്ലാവരും എടുത്തു പറഞ്ഞൊരു കാര്യമായിരുന്നു.
നവാഗതനായ ഫെലിനി ടിപിയാണ് തീവണ്ടി സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി സംയുക്തയും ടൊവിനോയും തമ്മിലുളള കോമ്പിനേഷന്‍ സീനുകള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ സിനിമ മുന്നേറുന്നതിനിടെ ചിത്രത്തിലെ ഒരു റൊമാന്റിക്ക് സീന്‍ പുറത്തിറങ്ങിയിരുന്നു.

തിയ്യേറ്ററുകളില്‍ കൈയ്യടി ലഭിച്ച തീവണ്ടിയിലെ ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. ടൊവിനോ തോമസ് തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ തീവണ്ടിയിലെ സീന്‍ പങ്കുവെച്ചിരുന്നത്.
അതേസമയം ചിത്രം മൂന്നാം വാരത്തിലേക്ക് എത്തുമ്പോള്‍ മികച്ച കളക്ഷനുമായിട്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത അധിക സെന്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോഴും തുടരുകയാണ്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥ പറയുന്ന തീവണ്ടിയില്‍ ബിനീഷ് എന്ന തൊഴില്‍ രഹിതനായിട്ടാണ് ടൊവിനോ എത്തുന്നത്. ടൊവിനോയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്.സൈജു കുറുപ്പ്,സുരഭി ലക്ഷ്മി,നീനാ കുറുപ്പ്,സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷേ ഹാസ്യ രൂപേണയാണ് സംവിധായകന്‍ തീവണ്ടി ഒരുക്കിയിരിക്കുന്നത്.
Recommended Video



Click it and Unblock the Notifications