ടൊവിനോ തോമസിന്റെ മകന്റെ ആദ്യ ചിത്രം പുറത്ത്! ഇസ മോള്ക്കൊപ്പം കുഞ്ഞനിയന് ടഹാനും!
യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന് ആണ്കുഞ്ഞ് ജനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2 ദിവസം മുന്പായിരുന്നു താരം ഈ വിശേഷം പങ്കുവെച്ചത്. സോഷ്യല് മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.
താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ടൊവിനോയ്ക്കും ലിഡിയയ്ക്കും ആശംസ നേര്ന്നത്. ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാന് പോവുന്നതെന്നായിരുന്നു ആരാധകരുടെ കമന്റ്.
കുഞ്ഞതിഥി എത്തിയതിന് പിന്നാലെയായാണ് നിറവയറുമായി നില്ക്കുന്ന ലിഡിയയുടെ ചിത്രങ്ങളും പുറത്തുവന്നത്. ഫാന്സ് ഗ്രൂപ്പിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു ടൊവിനോയുടേയും ഭാര്യയുടേയും ഫോട്ടോ ഷൂട്ട്.

അതീവ സന്തോഷത്തോടെയായിരുന്നു ഇരുവരും ചിത്രങ്ങള്ക്കായി പോസ് ചെയ്തത്. മകന്റെ ആദ്യചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്. ഇന്സ്റ്റഗ്രാമിലും പേസ്ബുക്കിലുമൊക്കെയായി പുതിയ ചിത്രവും തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Recommended Video
ഇസയ്ക്കൊപ്പം ടൊവിനോയും മകനെ നോക്കിയിരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. ടഹാന് ടൊവിനോയെന്നാണ് മകന് പേര് നല്കിയത്. ഹാന് എന്നാണ് വിളിക്കുന്നത്. ഞങ്ങളവന് ടഹാന് ടൊവിനോ എന്ന് പേരിട്ടു. ഹാനെന്നാണ് വിളിക്കുന്നത്. എല്ലാവരുടേയും സ്നേഹത്തിനും പ്രാര്ത്ഥനകള്ക്കും നന്ദിയെന്നും താരം കുറിച്ചിട്ടുണ്ട്.
അവനില് നിന്നും ഞങ്ങള്ക്ക് കണ്ണുകളെടുക്കാന് തോന്നുന്നിലെന്നും ടൊവിനോ പറയുന്നു. ഇസയും ടൊവിനോയും ടഹാനെ നോക്കിയിരിക്കുന്ന ഫോട്ടോയ്ക്ക് കീഴില് നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

മകന് ജനിച്ച സന്തോഷം പങ്കുവെച്ചെത്തിയപ്പോഴും താരങ്ങളും ആരാധകരും ടൊവിനോയ്ക്ക് ആശംസ നേര്ന്നിരുന്നു. നിവിന് പോളി, വിനയ് ഫോര്ട്ട്, സിജു വില്സണ്, പ്രാര്ത്ഥന ഇന്ദ്രജിത്ത്, സയനോര ഫിലിപ്പ്, ഫര്ഫാന് ഫാസില്, റോഷന് മാത്യു, പേളി മാണി, വീണ നായര്, മണികണ്ഠന് ആചാരി ഇവരെല്ലാം പുതിയ ഫോട്ടോയ്ക്ക് കീഴിലും കമന്റുകളുമായെത്തിയിട്ടുണ്ട്.
വീണ്ടും കണ്ഗ്രാറ്റ്സ് പറയുന്നുവെന്നും ടഹാന് ഉമ്മയെന്നുമായിരുന്നു നിവിന് പോളി കുറിച്ചത്. ടഹാന് ഉമ്മ നല്കിയായിരുന്നു സിജു വില്സണും എത്തിയത്. പേര് കിടുക്കിയെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. വീണ്ടും ടിയില് തുടങ്ങുന്ന മനോഹരമായി പേരുമായി ഇച്ചായനെത്തിയെന്നായിരുന്നു ആരാധകരും പറഞ്ഞത്. കുഞ്ഞതിഥിയുടെ പുതിയ വിശേഷങ്ങള് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്.


Click it and Unblock the Notifications