സൂപ്പര്‍ ഹീറോ ആയി ടൊവിനോ തോമസ്! വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബ്രഹ്മാണ്ട ചിത്രം വരുന്നു
Recommended Video

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് മലയാളത്തില്‍ ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ മിക്ക ചിത്രങ്ങളും വിജയമായി മാറിയിരുന്നു. വില്ലനായിട്ടാണ് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ ഹീറോ വേഷങ്ങളില്‍ തകര്‍ത്തഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ടൊവിനോയുടെതായി സമീപ കാലത്ത് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകരണം ആരാധകര്‍ നല്‍കിയിരുന്നു.
മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയായിരുന്നു നടന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. കുപ്രസിദ്ധ പയ്യനു ശേഷവും നിരവധി സിനിമകളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രമാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ഇതിന് ശേഷമുളള ടൊവിനോയുടെ ഒരു ബ്രഹ്മാണ്ട ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സൂപ്പര്‍ഹീറോ ആയി ടൊവിനോ
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ ആയി ടൊവിനോ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മലയാളത്തിലെ ആദ്യത്തെ മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഹോളിവുഡിലും ബോളിവുഡിലും കോളിവുഡിലും എല്ലാം കണ്ട ബ്രഹ്മാണ്ട സൂപ്പര്‍ഹീറോ ചിത്രങ്ങളെ പോലെ മലയാളത്തിലും കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. നിലവില്‍ പുരോഗമിക്കുന്ന സിനിമകള്‍ക്ക് ശേഷമായിരിക്കും ടൊവിനോ പുതിയ ചിത്രത്തിലേക്ക് കടക്കുകയെന്നും അറിയുന്നു.

നിര്‍മ്മാണം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്
മലയാളത്തിലെ ശ്രദ്ധേയ ബാനറുകളിലൊന്നായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവളളികള്‍ തളളിര്‍ക്കുമ്പോള്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും പടയോട്ടം എന്ന ഹിറ്റ് ചിത്രവും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ബാനറാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ടൊവിനോ ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രം മലയാളത്തിലെ ഒരു ശ്രദ്ധേയ സംവിധായകനാവും ഒരുക്കുകയെന്നും അറിയുന്നു.

ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ക്രിസ്മസിന്
ടൊവിനോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ക്രിസ്മസിനോട് അനുബന്ധിച്ച് ഉണ്ടാവുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് നിര്‍മ്മിച്ച മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ഡോക്ടര്‍ ബിജു ഒരുക്കിയ കാട് പൂക്കുന്ന നേരം എന്ന നിരൂപക പ്രശംസ നേടിയ ചിത്രവും നിര്‍മ്മിച്ചത് ഈ ബാനറായിരുന്നു.

എന്റെ ഉമ്മാന്റെ പേര്
അതേസമയം ടൊവിനോയുടെ പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നടി ഉര്‍വ്വശിയും ടൊവിനോയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹരീഷ് കണാരന്‍, മാമുക്കോയ,സിദ്ധിഖ്,ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ സിനിമകള്‍
ടൊവിനോയുടെ തമിഴ് ചിത്രം മാരി 2 ഡിസംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാരി 2വിനു പുറമെ ലൂക്ക,ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ് ടു,ഉയരെ,ലൂസിഫര്‍,കല്‍ക്കി,വൈറസ്,ജോ തുടങ്ങിയ സിനിമകളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. ടൊവിനോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുസിത്താര,നിമിഷ സജയന്‍ തുടങ്ങിയവരായിരുന്നു നായികമാരായി എത്തിയിരുന്നത്.


Click it and Unblock the Notifications