ഇരിങ്ങാലക്കുടയിലെ ഫ്രീക്കന്‍ പണ്ടേ മാസാണ്! ടൊവിനോ തോമസിന്റെ #10YearChallenge
സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ടെന്‍ ഇയര്‍ ചലഞ്ച് തരംഗമായികൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. സിനിമാ താരങ്ങളും യുവാക്കളും മുതിര്‍ന്നവരും അടക്കം നിരവധി പേര്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. പത്ത് വര്‍ഷത്തിനു മുന്‍പുളള ഫോട്ടോയും ഇപ്പോഴത്തെ ചിത്രങ്ങളുമാണ് എല്ലാവരും ഷെയര്‍ ചെയ്തത്. സിനിമാ രംഗത്തുനിന്നും ധാരാളമായി താരങ്ങളുടെ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ എത്തിയിരുന്നു.
ഉണ്ണി മുകുന്ദന്‍,അജു വര്‍ഗീസ്, ഭാവന ശ്രിന്ദ,അഹാന കൃഷ്ണന്‍,പേളി മാണി,ആര്യ തുടങ്ങിയവരെല്ലാം ചലഞ്ചില്‍ പങ്കെടുത്തിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി നടന്‍ ടൊവിനോ തോമസും തന്റെ ചിത്രം പങ്കുവെച്ച് എത്തി. 2009ല്‍ കോളേജ് കാലത്തെ ചിത്രത്തിനൊപ്പമാണ് ടൊവിനോ തന്റെ പുതിയ ഫോട്ടോയും ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പഴയ ഫോട്ടോയിലും ഫ്രീക്ക് സ്റ്റൈലിലാണ് താരമുളളത്. പഴയകാലചിത്രങ്ങള്‍ നഷ്ടപ്പെടാതിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോവുന്നു എന്നാണ് ഫോട്ടോയ്ക്ക് താഴെ ടൊവിനോ കുറിച്ചിരിക്കുന്നത്. ടൊവിനോയുടെ ഫോട്ടോയ്ക്ക് നിരവധി ഷെയറുകളും കമന്റുകളും സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്. 2009ലെ ഇരിങ്ങാലക്കുടയിലെ മെയിന്‍ ഫ്രീക്കന്‍,പണ്ടേ ഫ്രീക്കനാണല്ലോ തുടങ്ങിയ കമന്റുകളാണ് നടന്റെ പോസ്റ്റിന് താഴെയായി ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications