ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്ഥമായൊരു ലുക്കിലാണ് ടൊവിനോ അഭിനയിച്ചിരിക്കുന്നത്.

തീവണ്ടിയില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ശ്രേയാ ഘോഷാല്‍ പാടിയ 'ജീവാംശമായി താനെ നീയെന്നില്‍' എന്നു തുടങ്ങുന്ന ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്.
ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഈ പാട്ട് ഇതുവരെ യുടൂബില്‍ കണ്ടു കഴിഞ്ഞത്. ചിത്രത്തിനു വേണ്ടി ഗായകന്‍ ജോബ് കുര്യന്‍ പാടിയൊരു പാട്ടും നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കൈലാഷ് മേനോനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മെയ് നാലിനാണ് തീവണ്ടി തിയ്യേറ്ററുകളിലെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള മികച്ചൊരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications