ഒരു പുകയിലൂടെ എരിഞ്ഞു തീരുന്ന ജീവിതം! വൈറലായി തീവണ്ടി മോഷന്‍ പോസ്റ്റര്‍! കാണൂ
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷേപഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുല്‍ഖര്‍ ചിത്രം സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിക്ക് വേണ്ടിയും കഥയൊരുക്കിയിരിക്കുന്നത്.
പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. തീവണ്ടിയില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. റിലിസിങ്ങിനൊരുങ്ങുന്നതിനിടെ തീവണ്ടിയുടെ പുതിയൊരു മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

തീവണ്ടിയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇതില് ഹരിശങ്കറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച 'ജീവാംശമായി താനെ' എന്ന പാട്ടായിരുന്നു ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നത്. ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് തീവണ്ടി. ചിത്രം ജൂണ്‍ 29നാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്,


Click it and Unblock the Notifications